വണ്‍ പ്ലസ് 6 ഇന്ത്യയില്‍, വണ്‍പ്ലസ് 6 മാര്‍വല്‍ എവഞ്ചേഴ്‌സ് ലിമിറ്റഡ് എഡിഷന്‍ പുറത്തുവിട്ടു

NewsDesk
വണ്‍ പ്ലസ് 6 ഇന്ത്യയില്‍, വണ്‍പ്ലസ് 6 മാര്‍വല്‍ എവഞ്ചേഴ്‌സ് ലിമിറ്റഡ് എഡിഷന്‍ പുറത്തുവിട്ടു

വണ്‍പ്ലസ് 6 ഇന്ത്യയില്‍ അവതരിപ്പിച്ചു. മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ആണ് അവതരിപ്പിച്ചത്. കൂടെ മാര്‍വല്‍ അവഞ്ചേഴ്‌സ് ലിമിറ്റഡ് എഡിഷനും പ്രഖ്യാപിച്ചു.


ഉദ്ഘാടന ചടങ്ങില്‍ വണ്‍പ്ലസ,് അഞ്ച് പുതിയ വണ്‍പ്ലസ് എക്‌സ്പീരിയന്‍സ് സ്റ്റോറുകള്‍ ഈ വര്‍ഷം തന്നെ തുറക്കുന്ന കാര്യം അവതരിപ്പിച്ചു. കൂടാതെ പത്ത് പുതിയ സെര്‍വീസ് സെന്ററുകളും. കൂടാതെ വണ്‍പ്ലസ് ബുള്ളറ്റ്‌സ് വയര്‍ലെസ്സ് ഇയര്‍ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.


വണ്‍പ്ലസ് 6 ഇന്ത്യയിലെ വില
6ജിബി റാം 64ജിബി വാരിയന്റിന് 34,999രൂപയാണ് വില. 8ജിബി റാം 128ജിബി വാരിയന്റിന് 39,999രൂപയും.മൂന്ന് കളറിലാണ് ഫോണ്‍ ലഭ്യമാകുക. മിഡ്‌നൈറ്റ് ബ്ലാക്ക്, മിറര്‍ ബ്ലാക്ക്, സില്‍ക്ക് വൈറ്റ് ലിമിറ്റഡ് എഡിഷന്‍ എന്നിങ്ങനെ. വണ്‍പ്ലസ് മാര്‍വല്‍ എവഞ്ചേഴ്‌സ് ലിമിറ്റഡ് എഡിഷന്‍ വില ഇന്ത്യയില്‍ 44,999രൂപയാണ്. 
വണ്‍പ്ലസ് 6 മാര്‍വല്‍ എവഞ്ചേഴ്‌സ് ലിമിറ്റഡ് എഡിഷന്‍ ആമസോണില്‍ മെയ് 29മുതല്‍ ലഭ്യമാകും. സില്‍ക്ക് വൈറ്റ് വാരിയന്റ് ജൂണ്‍ 5മുതലേ ലഭ്യമാകൂ. വണ്‍പ്ലസ് ബുള്ളറ്റ്‌സ് വയര്‍ലെസ്സിന്റെ ഇന്ത്യയിലെ വില 3,999രൂപയാണ്.ഇയര്‍ഫോണിന്റെ റിലീസ് തീയ്യതി കൃത്യമായി പറഞ്ഞിട്ടില്ല. 


റെഗുലര്‍ വണ്‍പ്ലസ് 6 കളര്‍ ഒപ്ഷനുകള്‍ ഇന്ത്യയില്‍ 8 സിറ്റികളിലായുള്ള പോപ് അപ്പ് സ്റ്റോറുകളില്‍ ലഭ്യമാകും. മെയ് 21ന് 3.30പിഎം മുതല്‍ 8പിഎം വരെയാണ് സ്റ്റോറുകള്‍ തുറക്കുക. മെയ് 22ന് 11എഎം മുതല്‍ 7പിഎം വരെയും. സ്റ്റോറുകള്‍ മുംബൈയിലെ ഹൈ സ്ട്രീറ്റ് ഫീനിക്‌സ് , പൂനെ ഫീനിക്്‌സ് മാര്‍ക്കറ്റ് സിറ്റി, ചെന്നൈ ഫോറം വിജയ, ഹൈദരാബാദ് ഫോറം സുജാന, ഡല്‍ഹി ഡിഎല്‍എഫ് പ്ലേസ് സാകേത്, കൊല്‍ക്കത്ത സൗത്ത് സിറ്റി മാല്‍, അഹമ്മദാബാദ് ഗുല്‍മോഹര്‍ പാര്‍ക്ക് മാള്‍, ബംഗളൂരു ബ്രിഗേഡ് റോഡ് വണ്‍പ്ലസ് എക്‌സ്പീരിയന്‍സ് സ്‌റ്റോര്‍ എന്നിവിടങ്ങളിലാണ്.


ഓണ്‍ലൈനില്‍ വണ്‍പ്ലസ് 6,ആമസോണ്‍ ഇന്ത്യയില്‍ പ്രൈം മെമ്പേഴ്‌സിന് മെയ് 21മുതലും മറ്റുളളവര്‍ക്ക് മെയ് 22നും ലഭ്യമാകും. ഇന്ത്യയിലെ വണ്‍പ്ലസ് സ്‌റ്റോറുകള്‍ വഴിയും ഫോണ്‍ ലഭ്യമാണ്.ആമസോണ്‍ ഫാസ്റ്റ് എഎഫ് സെയില്‍ പ്രീ ബുക്ക് ചെയ്തവര്‍ക്കായി 3മാസത്തെ അഡീഷണല്‍ വാറണ്ടിയും 1000 ആമസോണ്‍ പേ ക്യാഷ് ബാക്കും ഓഫറുണ്ട്.


വണ്‍പ്ലസ് 6 ലോഞ്ചിംഗ് ഓഫറായി എസ്ബിഐ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 2000രൂപ ഡിസ്‌കൗണ്ടും ലഭിക്കും.ഇത് ആദ്യത്തെ ഒരാഴ്ചയിലേ ലഭിക്കൂ.ഏത് ബാങ്കില്‍ നിന്നായാലും നോ കോസ്റ്റ് ഇഎംഐ ഓഫര്‍ മൂന്നു മാസം ലഭിക്കും.കൂടാതെ വണ്‍പ്ലസ് വാങ്ങുന്നവര്‍ക്ക് 12മാസത്തെ ആക്‌സിഡന്റല്‍ ഡാമേജ് ഇന്‍ഷുറന്‍സ് സെര്‍വിഫൈ, 250രൂപയുടെ ആമസോണ്‍ പ്രൈം വീഡിയോ ഗിഫ്റ്റ് കാര്‍ഡ്്, ആമസോണ്‍ കിന്റില്‍ വഴിയുള്ള ഇബുക്ക് പര്‍ച്ചേസിന് 500രൂപ ഡിസ്‌കൗണ്ട് എന്നിവയും ലഭ്യമാകും. വണ്‍പ്ല്‌സ് 6 വാങ്ങുന്ന ഐഡിയ കസ്റ്റമേഴ്‌സിന് ക്യാഷ്ബാക്കും ഡെഡിക്കേറ്റഡ് ഡിവൈസ് ഇന്‍ഷുറന്‍സും പ്രഖ്യാപിച്ചിട്ടുണ്ട്.ക്ലിയര്‍ ട്രീപ്പ് വഴിയുള്ള ഫ്‌ലൈറ്റ് ഹോട്ടല്‍ ബുക്കിംഗിന് 25000രൂപവരെയുള്ള നേട്ടങ്ങളും വണ്‍പ്ലസ് പ്രഖ്യാപിച്ചിട്ടുണ്ട്.


വണ്‍പ്ലസ് 6 സ്‌പെസിഫിക്കേഷന്‍സ്
ആന്‍ഡ്രോയ്ഡ് 8.1 ഓറിയോ ആന്‍ഡ്രോയിഡ് പി ബീറ്റ ബേസില്‍ ഓക്‌സിജന്‍ ഒഎസ് 5.1 ലാണ് റണ്‍ ചെയ്യുന്ന ഡ്യൂവല്‍ സിം(നാനോ) ആണുള്ളത്.19:9 അനുപാതത്തില്‍ 2,258x1080 പിക്‌സലിന്റെ 6.58ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡിസ്‌പ്ലേ. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, ഇലക്ട്രോണിക് ഇമേജ് സ്‌റ്റെബിലൈസേഷന്‍, എഫ് 1.7 അപ്പേര്‍ച്ചര്‍ സൗകര്യമുള്ള 16മെഗാപിക്‌സലിന്റെ സോണി ഐഎംഎക്‌സ് 519 സെന്‍സറും എഫ് 1.7 

 

One plus 6 launched in India, specifications, price and more

RECOMMENDED FOR YOU: