ഈ വര്‍ഷം തുടക്കത്തില്‍ മൈക്രോസോഫ്റ്റ് എംഎസ്എന്‍ ആപ്പ് റീബ്രാന്റ് ചെയ്തിരുന്നു. ആന്‍ഡ്രോയ്ഡിനും ഐഓഎസിനുമായായിരുന്നുവിത്.ആപ്പ് 28 ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യും.ഓരോരുത്തരുടേയും താത്പര്യമനുസരിച്ചുള്ള് ടോപ്പിക്കുകളിലുള്ള ബ്രേയ്ക്കിംഗ് ന്യൂസ് അലര്‍ട്ട് ലഭ്യമാണ്. ഇപ്പോള്‍ ഹമ്മിംഗ് ബേര്‍ഡ് എന്ന പേരില്‍ പുതിയ ന്യൂസ് ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ഈ ആപ്പിലൂടേയും യൂസേഴ്‌സിന് താത്പര്യമനുസരിച്ചുള്ള ന്യൂസുകള്‍ തിരഞ്ഞെടുക്കാം. കറന്റ് അഫയേഴ്‌സില്‍ അപ് ടു ഡേറ്റ് ആവുകയുമാവാം. ഹമ്മിംഗ് ബേര്‍ഡ് നിലവില്‍ യുഎസില്‍ മാത്രമാണ് ഡൗണ്‍ലോഡ് ചെയ്യാനാവുക, ആന്‍ഡ്രോയിഡില്‍ മാത്രം.
ആര്‍ട്ടിഫിഷ്യല്‍ ലേര്‍ണിംഗ് ഉപയോഗിച്ചാണ് സെറ്റ് ചെയ്യുമ്പോള്‍ നിശ്ചയിക്കുന്ന ടോപ്പിക്കിലുള്ള സ്റ്റോറികളും വീഡിയോകളും കാണിക്കുക. പതിയെ നമ്മുടെ താത്പര്യമനുസരിച്ച് അത്തരത്തിലുള്ള സ്റ്റോറികള്‍ കാണിച്ചു തുടങ്ങും. മൈക്രോസോഫ്റ്റ് അല്ലെങ്കില്‍ ലിങ്ക്ഡ് ഇന്‍ അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാനാണ് ആവശ്യപ്പെടുക. അതിനുശേഷം നമുക്ക് സെറ്റ് അപ്പ് ചെയ്യാനാവും. എന്റര്‍ടെയ്ന്‍മെന്റ്, രാഷ്ട്രീയം, സയന്‍സ് ആന്റ് ടെക്‌നോളജി, സ്‌പോര്‍ട്‌സ്, ഫുഡ് ആന്റ് ഡൈനിംഗ്, ഫാഷന്‍, തുടങ്ങി ഒട്ടേറെ ടോപ്പിക്കുകള്‍ ലഭ്യമാണ്. ഒരിക്കല്‍ സെറ്റ്അപ്പ് ചെയ്തു കഴിഞ്ഞാല്‍ ഉപയോക്താക്കള്‍ക്ക് ഇത്തരം ന്യൂസ് ഫീഡുകള്‍ കാണാനാവും. ഓരോ സ്‌റ്റോറിക്കുമൊപ്പമുള്ള 3 ഡോട്ടുകള്‍ ഉപയോഗപ്പെടുത്തി സ്റ്റോറി ഡിസ്ലൈക്ക് ,ബ്ലോക്ക്, സേവ് ഇറ്റ് ഫോര്‍ ലേറ്റര്‍ റീഡിംഗ്, ഷെയര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ടാവും.
സ്‌റ്റോറിയില്‍ ടാപ്പ് ചെയ്താല്‍ അത് പബ്ലിഷ് ചെയ്തിരിക്കുന്ന വെബ്‌സൈറ്റിലേക്ക് പോകും. എന്നാല്‍ ടോപ്പ് ബാനര്‍ അവിടെ തന്നെ കാണും. ഹമ്മിങ്‌ബേര്‍ഡിന്റെ സോഷ്യല്‍ സേവനങ്ങള്‍ ഡിസ്ലൈക്ക്, ബ്ലോക്ക്, സേവ്, ഷെയര്‍ തുടങ്ങിയവ അവിടെ കാണിക്കും. ആപ്പിന്റെ വലത്തേ അറ്റത്ത് മുകളിലായി ഒരു പ്ലസ് ബട്ടണ്‍ കാണാം.
ഫീഡിലേക്ക് കൂടുതല്‍ ടോപ്പിക്കുകള്‍ ഉള്‍പ്പെടുത്താന്‍ ഇത് ഉപയോഗിക്കാം. കീവേര്‍ഡ് ടൈപ്പ് ചെയ്ത് ടോപ്പിക്കുകള്‍ തിരഞ്ഞെടുക്കാനായി ഒരു സെര്‍ച്ച് ബോക്‌സും ഉണ്ടായിരിക്കും. പ്രൊഫൈല്‍ ടാബ് ഉപയോഗപ്പെടുത്തി, സെര്‌റിംഗ് മാറ്റാനും സേവ് ചെയ്ത ലിസ്റ്റ് കാണാനും, ഹിസ്റ്ററി കാണാനുമെല്ലാം സാധിക്കും. പ്രൊഫൈല്‍ ടാബില്‍ ഫീഡ്ബാക്ക് ബട്ടണുമുണ്ടാകും. ന്യൂസ് കസ്റ്റമൈസ് ചെയ്യാനായി സെറ്റിംഗ്‌സ് ബട്ടണും പ്രൊഫൈല്‍ ടാബില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീഡിയോസ് ഫീഡില്‍ കാണിക്കാതിരിക്കാനായി വീഡിയോ ഓഫ് ചെയ്തിടാനുള്ള സൗകര്യവുമുണ്ട്.