ടെക്‌നോളജി ഭീമന്മാരായ മൈക്രോസോഫ്റ്റ് ഇമെയില്‍ അഡ്രസ്സായി 15ഇന്ത്യന്‍ ഭാഷകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. അതായത് ജനങ്ങള്‍ക്ക് പ്രാദേശിക ഭാഷകളിലുള്ള ഇമെയില്‍ അഡ്രസ്സുകള്‍ ഔട്ട്‌ലുക്ക് അക്കൗണ്ടുകളില്‍ ഉപയോഗിക്കാനാവും ഇനിമുതല്‍. ഉപയോക്താക്കള്‍ക്ക് ഇനി പ്രാദേശിക ഭാഷയിലുള്ള ഇമെയില്‍ അഡ്രസ്സുകളിലേക്ക് മെയിലുകള്‍ അയയ്ക്കാനും സ്വീകരിക്കാനുമാവും. പിസികളിലെ ഔട്ട്‌ലുക്ക്, ഔട്ട്‌ലുക്ക്.കോം വെബ്‌സൈറ്റ്, ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോളുകളിലെ ഔട്ട്‌ലുക്ക ആപ്പ് എന്നിവയിലെല്ലാം ഇത് സാധിക്കും.മൈക്രോസോഫ്റ്റിന്റെ മറ്റു ഇമെയില്‍ ആപ്പുകളിലും ഈ സേവനം ലഭിക്കും.
പുതിയ സേവനം മൈക്രോസോഫ്റ്റിന്റെ ഇമെയില്‍ അഡ്രസ്സ് ഇന്റേണലൈസേഷന്‍ എന്നതിന്റെ ഭാഗമായുള്ളതാണ്. ഹിന്ദി, ബോഡോ, ഡോഗ്രി, കൊങ്കണി, മൈഥിലി, മറാത്തി, നേപ്പാളി, സിന്ധി, ബംഗാളി, ഗുജറാത്തി, മണിപ്പൂരി, പഞ്ചാബി, തമിഴ്, തെലുഗ്, ഉറുദ് ഭാഷകളിലാണ് ലഭിക്കുക. ഫെബ്രുവരി 21ന് അന്താരാഷ്ട്ര മാതൃഭാഷാദിനാചരണത്തിനോടനുബന്ധിച്ചാണ് മൈക്രോസോഫ്റ്റ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഓണ്‍ലൈനില്‍ ഇന്ത്യന്‍ ഭാഷകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും രാജ്യത്ത് സംസാരിക്കുന്ന വിവിധഭാഷകളില്‍ ഒന്നും തന്നെ 50മുന്‍നിര ഡിജിറ്റല്‍ ഭാഷകളില്‍ ഇടം നേടിയിട്ടില്ല എന്ന് മൈക്രോസോഫ്റ്റ് ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. 8ശതമാനം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഇന്ത്യക്കാരെണെന്നും പറയുന്നു ബ്ലോഗില്‍.
സാങ്കേതികവിദ്യയില്‍ ഭാഷ ഒരു വിലങ്ങുതടിയാവുകയില്ല ഡിജിറ്റല്‍ വിപ്ലവത്തിലും വളര്‍ച്ചയിലും. എല്ലാവര്‍ക്കും ആധുനിക കമ്മ്യൂണിക്കേഷന്‍ , കൊളാബറേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ എളുപ്പമാക്കാന്‍ പ്രാദേശിക ഭാഷകളുടെ ഉപയോഗം സഹായിക്കും. മൈക്രോസോഫ്റ്റ് ഇന്ത്യ സിഒഒ മീഥുല്‍ പട്ടേല്‍ പറയുന്നത്, ജനങ്ങളുടെ ഭാഷ ഉപയോഗിക്കാന്‍ ടെക്‌നോളജിയെ പ്രാപ്തമാക്കുകയാണ് ഞങ്ങള്‍ അല്ലാതെ ടെക്‌നോളജി ഉപയോഗിക്കാനായി ജനങ്ങള്‍ ആദ്യം ടെക്‌നോളജി പഠിക്കേണ്ട കാര്യമില്ല.
പുതിയ ഭാഷകള്‍ യൂണികോഡ് പിന്തുണയുള്ളവയാണ്. യൂണികോഡ് എന്നാല്‍ ഇന്റര്‍നാഷണല്‍ എന്‍കോഡിംഗ് സ്റ്റാന്റേര്‍ഡ്. ഭാഷപരിമിതി മറികടക്കാനായി ഇന്ത്യന്‍ ഭാഷകളെ ഉള്‍പ്പെടുത്തി പ്രൊജക്ട് ഭാഷ എന്ന പേരില്‍ 1998ല്‍ ഒരു പദ്ധതിയ്ക്ക് തുടക്കമിട്ടിരുന്നു മൈക്രോസോഫ്റ്റ്.
മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുമായി അടുത്ത് പ്രവര്‍ത്തിക്കുമെന്നും ഗവണ്‍മെന്റ് തുടങ്ങിവച്ചിട്ടുള്ള ഡിജിറ്റല്‍ ഇന്ത്യ, ഭാരത് നെറ്റ് തുടങ്ങിയ പദ്ധതികള്‍ക്ക് മുഴുവന്‍ പിന്തുണയും നല്‍കുമെന്നും മൈക്രോസോഫ്റ്റ് കൂട്ടിച്ചേര്‍ത്തു.
മൈക്രോസോഫ്റ്റ് ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടുത്താനായുള്ള പരിശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. ഹിന്ദി, ബംഗാളി, തമിഴ് ഭാഷകളില്‍ റിയല്‍ ടൈം ല്വാംഗേജ് ട്രാന്‍സ്ലേഷന്‍ മെച്ചപ്പെടുത്താനായി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്,ഡീപ്പ് ന്യൂറല്‍ നെറ്റ് വര്‍ക്ക്‌സ് എന്നിവ കൊണ്ടുവരുമെന്ന് മൈക്രോസോഫ്റ്റ് കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. മൈക്രോസോഫ്റ്റിന്റെ സ്വിഫ്റ്റ് കീ, റോമന്‍ സ്‌ക്രിപ്റ്റില്‍ ടൈപ്പ് ചെയ്ത് ഹിന്ദി, ഗുജറാത്തി ഭാഷകള്‍ എഴുതാനുള്ള സംവിധാനം ട്രാന്‍സിലിറ്റെറേഷന്‍ എന്‍ജിന്‍ പുറത്തിറക്കിയിരുന്നു.