ഈ വര്‍ഷം അവസാനത്തോടെ മൂന്ന് ഇന്ത്യന്‍ ഭാഷകള്‍ ഗൂഗിള്‍ സേര്‍ച്ചില്‍

NewsDesk
ഈ വര്‍ഷം അവസാനത്തോടെ മൂന്ന് ഇന്ത്യന്‍ ഭാഷകള്‍ ഗൂഗിള്‍ സേര്‍ച്ചില്‍

ഇന്ത്യയില്‍ കൂടുതല്‍ ഉപയോക്താക്കളെ തേടുന്നതിന്റെ ഭാഗമായി, ഗൂഗിള്‍ ഈ വര്‍ഷം അവസാനത്തോടെ മൂന്ന് ഇന്ത്യന്‍ ഭാഷകള്‍ക്ക് കൂടി ഗൂഗിള്‍ സെര്‍ച്ച് സപ്പോര്‍ട്ട് നല്‍കുന്നു. നിലവിലുള്ള 9 ഇന്ത്യന്‍ ഭാഷകളുടെ കൂട്ടത്തിലേക്ക് മൂന്ന് ഭാഷകള്‍ കൂടി എത്തും. കമ്പനിയുടെ ഗൂഗിള്‍ ഫോര്‍ ഇന്ത്യ എന്ന ഇവന്റിലാണ് ഇക്കാര്യം കമ്പനി പ്രഖ്യാപിച്ചത്. ഈ ഇവന്റില്‍ ഇന്ത്യ- സ്‌പെസിഫിക് പ്രഖ്യാപനങ്ങള്‍, വ്യത്യസ്ത ഗൂഗിള്‍ പ്രൊഡക്ടുകള്‍ക്ക്, അസിസ്റ്റന്റ്, ഗൂഗിള്‍ പേ, ബോലോ, ഗൂഗിള്‍ ലെന്‍സ് എന്നിവയ്ക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഗൂഗിള്‍ സ്റ്റേഷന്‍, കമ്പനിയുടെ പബ്ലിക് വൈഫൈ പ്ലാറ്റ്‌ഫോം, ബിഎസ്എന്‍എള്‍ പാര്‍ട്ട്‌നര്‍ഷിപ്പോടു കൂടി പബ്ലിക് വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ രാജ്യത്ത് കൂടുതല്‍ ഗ്രാമപഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കും.

ഏതൊക്കെയാണ് പുതിയ ഭാഷകളെന്ന് ഗൂഗിള്‍ പുറത്തുവിട്ടിട്ടില്ല, എന്നാല്‍ ഒറിയ ഉറുദു എന്നിവയായിരിക്കാനാണ് സാധ്യത. ഗൂഗിള്‍ സെര്‍ച്ച് നിലവില്‍ 9 ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാണ് - ഹിന്ദി, ബംഗാളി, തെലുഗു, മറാ്ത്തി, തമിഴ്, ഗുജറാത്തി, കന്നഡ, മലയാളം, പഞ്ചാബി എന്നിവ.

സെര്‍ച്ചില്‍ മാത്രം ഒതുക്കുന്നില്ല ഇന്ത്യന്‍ ഭാഷ സപ്പോര്‍ട്ട്. ഡിസ്‌കവറില്‍ 7 ഇന്ത്യന്‍ ഭാഷകളില്‍ സെര്‍ച്ച് ഭീമന്‍ സപ്പോര്‍ട്ട് നല്‍കുന്നു- തമിഴ്, തെലുഗ്, ബംഗാളി, ഗുജറാത്തി, മറാത്തി, കന്നഡ, മലയാളം. ഡിസ്‌കവര്‍ ഒരു ഓട്ടോമാറ്റഡ് കണ്ടന്റ് ഫീഡ് ആണ്, ഗൂഗിള്‍ സെര്‍ച്ച് മൊബൈല്‍ ആപ്പുകളില്‍ ലഭ്യമാകുന്ന. കൂടാതെ ഈ വര്‍ഷം അവസാനം ഡിസ്‌കവറില്‍ ഒറിയ, ഉറുദു സപ്പോര്‍്ട്ടുമെത്തും. ഗൂഗിള്‍ പഞ്ചാബി സപ്പോര്‍ട്ടും ഉടന്‍ എത്തും. കമ്പനി പറഞ്ഞിരിക്കുന്നത്, ഡിസ്‌കവറില്‍ ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കുന്നതിനായി ഒരു ലാംഗ്വേജ് പിക്കര്‍ ഉടന്‍ എത്തുമെന്നാണ്.

സെര്‍ച്ച് റിലേറ്റഡ് ഡെവലപ്പന്റ് കൂടാതെ മൊബൈല്‍ സെര്‍ച്ച് പേജുകള്‍ക്ക് പുതിയ ലുക്കും ഇന്ത്യന്‍ ഭാഷ യൂസേഴ്‌സിന് ലഭ്യമാ്ക്കും.


ഗൂഗിള്‍ ഇന്ത്യ സമ്മിറ്റില്‍, കമ്പനി അറിയിച്ചിരിക്കുന്ന കാരം ഗൂഗിള്‍ സ്റ്റേഷന്‍ പബ്ലിക് വൈഫൈ ഗുജറാത്ത്, മഹാരാഷ്ട്ര, ബീഹാര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നാണ്. ഈ വര്‍ഷം മെയില്‍ ബിഎസ്എന്‍എല്ലുമായുള്ള പാര്‍ട്ടണര്‍ഷിപ്പ് പ്രഖ്യാപിച്ച് 2000 ഹോട്ട്‌സ്‌പോട്ടുകള്‍ ലഭ്യമാക്കുകയും ചെയ്തിരുന്നു.

നിലവില്‍ ഗുഗിള്‍ സ്‌റ്റേഷന്‍ പബ്ലിക് വൈഫൈ 4000 ലൊക്കേഷനുകളില്‍, റെയി്ല്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ലഭ്യമാണ്. 
 

Three more Indian languages into google search from last of this year

RECOMMENDED FOR YOU: