വീഡിയോ പ്ലേബാക്ക് വേഗത ക്രമീകരിക്കുന്നതിന് സഹായിക്കുന്ന സംവിധാനവുമായി ട്വിറ്റർ. ആൻഡ്രോയിഡ്, വെബ്സൈറ്റ് ട്വിറ്റർ ആപ്പുകളിൽ പുതിയ പ്ലേബാക്ക് സ്പീഡ് ഒപ്ഷൻ പരീക്ഷണഘട്ടത്തിലാണെന്ന് സോഷ്യൽമീഡിയ പ്ലാറ്റ്ഫോം പ്രഖ്യാപിച്ചു. തിരഞ്ഞെടുത്തിട്ടുള്ള ഉപഭോക്താക്കൾക്ക് വീഡിയോ കാണുമ്പോൾ ചെറിയ ഒരു ഗിയർ ബട്ടൺ കാണാനാവുമെന്നാണ് റിപ്പോർട്ടുകൾ. വീഡിയോ സ്ലോ ആക്കാനും അല്ലെങ്കിൽ വേഗത കൂട്ടാനും സാധിക്കും. അടുത്തുതന്നെ എല്ലാവർക്കും ഈ ഓപ്ഷൻ ലഭ്യമായി തുടങ്ങുമെന്നാണറിയിച്ചിരിക്കുന്നത്.
നിലവിൽ വീഡിയോ പ്ലേബാക്ക് ഒപ്ഷൻ തിരഞ്ഞെടുത്തിട്ടുള്ള ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമാകുക. വീഡിയോ സ്പീഡ് അഡ്ജസ്റ്റ് ചെയ്യുന്നതിനായി ചെറിയ ഒരു ഗിയർ ബട്ടൺ കാണാം. 0.25X വരെ കുറയ്ക്കാനും 2X വരെ വേഗത കൂട്ടാനും ഈ ഓപ്ഷനിലൂടെ സാധിക്കും. ഐഫോൺ , ഐപാഡ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഇനിയും ലഭ്യമാക്കിയിട്ടില്ല.
നീളമുള്ള ടെക്സ്റ്റുകൾ പോസ്റ്റ് ചെയ്യാൻ സാധിക്കുന്ന പുതിയ ട്വിറ്റർ ആർട്ടികൾ ഫീച്ചറും ട്വിറ്റർ പരീക്ഷണത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. ട്വിറ്റർ ആർട്ടിക്കൾ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
twitter introduce play back speed option in videos