ഫേസ്ബുക്ക് വെറും ഒരു സോഷ്യല്‍മീഡിയ വെബ്‌സൈറ്റ് അല്ലാതായി മാറിയിരിക്കുന്നു. തുടക്കത്തില്‍ സുഹൃത്തുക്കളുമായുള്ള കണക്ഷന്‍ നിലനിര്‍ത്താന്‍ മാത്രം ഉപയോഗിച്ചിരുന്ന ഫേസ്ബുക്ക് ഇന്ന് മാര്‍ക്കറ്റിംഗിനും ന്യൂസ് അറിയാനും പങ്കുവെയ്ക്കാനും എല്ലാം ഉപയോഗപ്പെടുത്തുന്നു.
ഫേസ്ബുക്ക് വീഡിയോസ് വളരെ പോപുലര്‍ ആയി മാറി. ഒരു ദിവസം 100മില്യണ്‍ മണിക്കൂര്‍ വ്യൂ ആണ് 2016 തുടക്കത്തില്‍ വീഡിയോയ്ക്കുണ്ടായിരുന്നത്. വീഡിയോകള്‍ക്ക് ഫോട്ടോകളേക്കാള്‍ 135% ഓര്‍ഗാനിക് സെര്‍ച്ച് ഉണ്ട്.
ഇത് കണക്കിലെടുത്ത് ഫേസ്ബുക്ക് വീഡിയോ പരസ്യങ്ങള്‍ മുഖാന്തിരം പണം സമ്പാദിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിക്കാനുള്ള ശ്രമത്തിലാണ്. ഉടന്‍ തന്നെ വരാനിരിക്കുന്ന ഈ ഫീച്ചറില്‍ 90സെക്കന്റിലധികം വരുന്ന വീഡിയോകളില്‍ പരസ്യം ഇടാന്‍ അനുവദിക്കും. വീഡിയോയുടെ 20സെക്കന്റ്‌സ് കഴിഞ്ഞാല്‍ പരസ്യം ലോഡ് ആകും, പരസ്യം വീഡിയോയുടെ ഉള്ളടക്കത്തിന് അനുസൃതമായതായിരിക്കും. യൂട്യൂബ് നല്‍കുന്നതുപോലെ തന്നെയായിരിക്കും ഫേസ്ബുക്ക് വീഡിയോയ്ക്കു നല്‍കുന്ന വരുമാനവും,55%.
ഫേസ്ബുക്ക് ലൈവ് തുടങ്ങിയിട്ട് മാസങ്ങളായി. ഇത് യൂസേഴ്‌സിനിടയില്‍ പോപുലറായി തുടരുന്നു. ഈ ഫീച്ചര്‍ പ്രകാരം ഫോണ്‍ ഉപയോഗിച്ചോ ടാബ്ലറ്റ് ക്യാമറ ഉപയോഗിച്ചോ റെക്കോര്‍ഡ് ചെയ്യുന്ന വീഡിയോകള്‍ തത്സമയം ബ്രോഡ്കാസ്റ്റ് ചെയ്യാം.ഇതിന്റെ അപ്‌ഡേറ്റ് പ്രകാരം ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്കിലേക്ക് വെബ് ബ്രൗസറില്‍ നിന്നും നേരിട്ട് സ്ട്രീം ചെയ്യാം. ഈ സംവിധാനം ബിസിനസ്, ബ്രാന്റ്‌സ് എന്നീ ഫേസ്ബുക്ക് പേജുകളിലെ ലഭിക്കൂ. വ്യക്തികള്‍ക്ക് ലഭ്യമല്ല.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ന്യൂസ് അപ്‌ഡേറ്റ്‌സുകള്‍ എളുപ്പം ലഭിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോം ആയി മാറിയിരിക്കുന്നു. ഇവയില്‍ ഫേസ്ബുക്ക് ആണ് ഏറ്റവും പോപുലര്‍. മീഡിയ കമ്പനി എന്ന നിലയില്‍ ഫേസ്ബുക്ക് പുതുതായി ജേര്‍ണലിസം പ്രൊജക്ട് തുടങ്ങിയിരിക്കുന്നു. ഇതിലൂടെ ജേര്‍ണലിസ്റ്റുകള്‍ക്കും ന്യൂസ് ഓര്‍ഗനൈസേഷനുകള്‍ക്കും വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പബ്ലിഷ് ചെയ്യാം.
കഴിഞ്ഞ മാസം നടത്തിയ പ്രഖ്യാപനത്തില്‍ ,ഫേസ്ബുക്ക് റിലയബിള്‍ ന്യൂസ് പ്രൊവൈഡര്‍ ആകാന്‍ വേണ്ടുന്ന കാര്യങ്ങള്‍ പറഞ്ഞിരുന്നു. ലോകമാകമാനമുള്ള പത്രങ്ങളുമായും മീഡിയാ ഓര്‍ഗനൈസേഷനുകളുമായും പാര്‍ട്ട്‌നര്‍ഷിപ്പ് തുടങ്ങാനും ഫേസ്ബുക്ക് ലക്ഷ്യമിടുന്നു. ഫേസ്ബുക്ക് ഇതിനായി കുറേ പുതിയ ടൂള്‍സ് ഫേസ്ബുക്കില്‍ ഇറക്കുന്നുണ്ട്. ഫേക്ക് ന്യൂസ് ഒഴിവാക്കുന്നതിന്റെ ഭാഗമായി ന്യൂസ് ഫീഡ് അപ്‌ഡേറ്റും ഫേസ്ബുക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് മെസെഞ്ചര്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. മെസെഞ്ചര്‍ ഇപ്പോള്‍ ഗ്രൂപ്പ് ചാറ്റിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫേസ്ബുക്ക് ഉപയോഗിക്കാതെ തന്നെ മെസഞ്ചര്‍ ഉപയോഗിക്കാം.
ഫേസ്ബുക്ക് മൊബൈല്‍ ഉപഭോക്താക്കള്‍ക്കായി ഡിസ്‌കവര്‍ പ്യൂപ്പിള്‍ സൗകര്യം ഒരുക്കിയിരിക്കുന്നു. ഇതുപയോഗിച്ച് കോമണ്‍ ഇന്ററസ്റ്റ് , ലൊക്കേഷന്‍ അനുസരിച്ച് സുഹൃത്തുക്കളെ കണ്ടെത്താം. ഒരു ഉപഭോക്താവിന് ഒരേ ഇവന്റില്‍ പങ്കെടുക്കുന്നവരെ കണ്ടെത്താം.