ഫേസ്ബുക്ക് ടിക്ടോക് സ്‌റ്റൈല്‍ ഷോര്‍ട്ട് വീഡിയോകള്‍ ടെസ്റ്റ് ചെയ്യുന്നു

NewsDesk
ഫേസ്ബുക്ക് ടിക്ടോക് സ്‌റ്റൈല്‍ ഷോര്‍ട്ട് വീഡിയോകള്‍ ടെസ്റ്റ് ചെയ്യുന്നു

ഫേസ്ബുക്ക് പുതിയ ഷോര്‍ട്ട് വീഡിയോസ് ഫീച്ചര്‍ ആപ്പില്‍ പരീക്ഷിക്കുന്നു. ഇന്ത്യയിലെ ടിക്ടോക് ബാന്‍ ആണ് പുതിയ സേവനത്തിന് തുടക്കമിട്ടത്. ടിക്ടോക്കിനെ അനുകരിച്ച് ഇന്‍സ്റ്റാഗ്രാം റീല്‍സ് എന്ന പേരില്‍ പുതിയ സേവനം ആരംഭിച്ചിരുന്നു. ഇതിന് പിറകെ ഫേസ്ബുക്ക് ചെറുവീഡിയോകള്‍ കാണുന്നതിന് മാത്രമായി മറ്റൊരു സംവിധാനം കൂടി പരീക്ഷിക്കുന്നു. ഫേസ്ബുക്കിന്റെ പ്രധാന ആപ്പിലാണ് ഷോര്‍ട്ട് വീഡിയോസ് എന്ന പേരില്‍ പുതിയ ടാബ് ഉള്‍പ്പെടുത്തിയിരിക്കുന്നു.പുതിയ ഫീച്ചര്‍ ടെസ്റ്റിംഗ് എത്രത്തോളമെത്തിയെന്നതിന് വിശദീകരണമില്ലെങ്കിലും ആന്‍ഡ്രോയിഡ് ഫോണുകളില്‍ പുതിയ വെര്‍ഷന്‍ ഫേസ്ബുക്കില്‍ പുതിയ ഫീച്ചര്‍ കാണാം.

ഫേസ്ബുക്ക് ന്യൂസ് ഫീഡില്‍ ഷോര്‍ട്ട് വീഡിയോസ് എന്ന പേരിലുള്ള വിഭാഗം കാണാം. അതില്‍ വീഡിയോ പ്ലേ ചെയ്താല് ടിക്ടോക് പോലെ മുകളിലേക്ക് സൈ്വപ്പ് ചെയ്ച് കൂടുതല്‍ വീഡിയോകള്‍ കാണാനാവും. നിലവില്‍ വിവിധ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നും പേജുകളില്‍ നിന്നുമുള്ള വീഡിയോകളാണ് കാണുക.

ഉപയോക്താക്കള്‍ക്ക് സ്വന്തമായി വീഡിയോകള്‍ നിര്‍മ്മിക്കാനുള്ള സൗകര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി ക്രിയേറ്റ് ബട്ടന്‍ നല്‍കിയിട്ടുണ്ട്.

Facebook Starts Testing TikTok-Style ‘Short Videos’ Feature

RECOMMENDED FOR YOU: