മെസഞ്ചറില്‍ പുതിയ വാലന്റൈന്‍സ് ഡേ ഫീച്ചറുമായി ഫേസ്ബുക്ക്

NewsDesk
മെസഞ്ചറില്‍ പുതിയ വാലന്റൈന്‍സ് ഡേ ഫീച്ചറുമായി ഫേസ്ബുക്ക്

വാലന്റൈന്‍സ് ഡേയ്ക്കായി പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്. റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് എഫ്ബി ഒഫീഷ്യല്‍ എന്നാക്കിയിട്ടുള്ള ദമ്പതികള്‍ക്കാണ് ഈ എക്‌സ്‌ക്ലൂസിവ് ഫീച്ചര്‍ മെസഞ്ചറില്‍ ലഭ്യമാകുക.
പാര്‍ട്ടണറുമായി റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് സെറ്റ് ചെയ്തുകഴിഞ്ഞാല്‍ മെസഞ്ചര്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും. അതോടെ ആപ്പില്‍ കണ്‍വര്‍സേഷന്‍ ഓപ്പണ്‍ ആകും. 

ചാറ്റ് സ്‌ക്രീന്‍ കസ്റ്റമൈസ് ചെയ്യാനും ഫേസ്ബുക്ക് അനുവദിക്കും. ടെക്സ്റ്റ് കളര്‍, ഇമോജി, നിക്ക്‌നെയിം എല്ലാം മാറ്റാം.ഈ ഫീച്ചര്‍ ഫേസ്ബുക്കിലെ എല്ലാ യൂസേഴ്‌സിനും ലഭിക്കും. നിങ്ങള്‍ സ്‌നേഹിക്കുന്ന ആളായിരിക്കും മെസഞ്ചറിന്റെ ആക്ടീവ് ടാബില്‍ ആദ്യം വരിക.

വാലന്റൈന്‍സ് ഡേ പ്രൊമോഷന്‍ മാത്രമായിരിക്കില്ല ഈ ഫീച്ചര്‍. കപ്പിള്‍സിന് ഈ ഫീച്ചര്‍ തുടര്‍ന്നും ലഭ്യമാകും.
മെസഞ്ചര്‍ ക്യാമറയിലും പുതിയ അപ്‌ഡേറ്റുകള്‍ ലഭ്യമാണ്.

Facebook introduces valentines day feature on messenger

RECOMMENDED FOR YOU: