മെയ് ആദ്യവാരം സമ്മര്‍സെയില്‍ ആരംഭിക്കുകയാണ് ആമസോണ്‍ . മെയ് 4ന് ആരംഭിച്ച് 7ന് അവസാനിക്കും. ആമസോണ്‍ പ്രൈം മെമ്പേഴ്‌സിന് സെയില്‍ മെയ് 3 ഉച്ചയ്ക്ക് 12മണിക്ക് ലഭ്യമാകും. ആമസോണ്‍ ഇന്ത്യ വളരെ ഉല്പന്നങ്ങള്‍ക്ക് ഡീലുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്, സ്പീക്കറുകള്‍, ടാബ്ലറ്റ്, തുടങ്ങിയവയ്‌ക്കെല്ലാം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സെയിലിന് മുമ്പായി ആമസോണ്‍ ചില ഓഫറുകള്‍ പുറത്തുവിട്ടിട്ടുണ്ട്യ മൊബൈല്‍ ഫോണുകള്‍ക്കും ആസസറീസിനും 40ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പോപുലര്‍ സ്മാര്‍ട്ട്‌ഫോണുകളായ വണ്‍ പ്ലസ് 6ടി, റെഡ്മി 6എ(5,999രൂപ), റിയല്‍ മി യു 1(9999രൂപ), ഹോണര്‍ പ്ലേ, വിവോ നെക്‌സ്(34974രൂപ), ഐഫോണ്‍ എക്‌സ് എന്നിവയക്ക് എല്ലായ്‌പ്പോഴത്തേതിനേക്കാളും കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും.
ഫ്‌ലാറ്റ് ഡിസ്‌കൗണ്ട് കൂടാതെ ആമസോണ്‍ സമ്മര്‍ സെയില്‍ ചില ടോപ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് എക്‌സ്‌ചേഞ്ച് ബോണസും പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പോ എഫ്11 പ്രോ, സാംസങ് ഗാലക്‌സി എസ്10(61,350രൂപ),വിവോ വി15 പ്രോ (26249രൂപ), ഒപ്പോ എഫ്9 പ്രോ(17,990രൂപ), ഒപ്പോ ആര്‍ 17 പ്രോ എന്നിവ ഇതില്‍പ്പെടുന്നു. നോ കോസ്റ്റ് ഇഎംഐ പേമെന്റ് ഒപ്ഷനും, മേജര്‍ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും ലഭ്യമാകും.
അടുത്തിടെ അവതരിപ്പിച്ച ഫോണുകളായ റെഡ്മി 7, റെഡ്മി വൈ 3 എന്നിവയും സമ്മര്‍സെയിലില്‍ ലഭ്യമാകും. സാധാരണ ഡിസ്‌കൗണ്ടുകള്‍ ഈ ഫോണുകള്‍ക്ക് ലഭ്യമാവുകയില്ലെങ്കിലും എസ്ബിഐ ക്രഡിറ്റ് ഡെബിറ്റ് കാര്‍ഡുകളുടെ ബണ്ടില്‍ഡ് പേമെന്റ് ഓഫര്‍ ഇവയ്ക്കും ലഭ്യമാകും. ഈ ഓഫറില്‍ ഒരാള്‍ക്ക് ലഭിക്കുന്നതിന് മാക്‌സിമം ലിമിറ്റ് ഉണ്ട്.
സ്മാര്‍ട്ട് ഫോണുകള്‍ കൂടാതെ സമ്മര്‍സെയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ആസസറീസിനും ഡീലുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 5000ലധികം ഇലക്ട്രോണിക് ഉപകരണങ്ങള്‍ സെയിലിന്റെ ഭാഗമാകുന്നു. ടിവി, മറ്റുപകരണങ്ങള്‍ എന്നിവയ്ക്ക് 60ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.
സമ്മര്‍സെയിലില്‍ ആമസോണ്‍ ഉല്പന്നങ്ങള്‍ക്ക് 4600രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഫയര്‍ ടിവി സ്റ്റിക്, കിന്റില്‍ റീഡേഴ്‌സ്, എകോ സ്പീക്കേഴ്‌സ് എന്നിവ. പ്രൈം സബ്‌സ്‌ക്രൈബേഴ്‌സിന് ഓഫറുകള്‍ മെയ്3 ഉച്ചയ്ക്ക് 12മണി മുതല്‍ ലഭ്യമാകും.