ആമസോൺ പ്രൈം ഡേ 2021 സെയിൽ ഇന്ത്യയിൽ ജൂലൈ 26ന് തുടങ്ങുന്നു. രണ്ട് ദിവസംത്തെ സെയിൽ ആമസോൺ പ്രൈം സബ്സ്ക്രൈബേഴ്സിനായാണ്. മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ടിവി തുടങ്ങിയവയ്ക്കും മറ്റു ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും ആമസോണിൽ മികച്ച ഡീലുകൾ ലഭ്യമാണ്. എച്ച്ഡിഎഫ്സി ബാങ്കുമായി ചേർന്ന് 10ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ടും നൽകുന്നു.
ഇന്ത്യയിൽ ആമസോൺ കമ്പനിയുടെ പ്രൈം മെമ്പേഴ്സിനായി ഒരു ദിവസത്തെ ഷോപ്പിംഗ് ഫെസ്റ്റിവൽ ആണ് തുടങ്ങുന്നത്. വർഷങ്ങളായി പ്രൈംഡേ 48മണിക്കൂർ വരെ നീട്ടിനൽകാറുണ്ട്. ജൂലൈ 26 അർധരാത്രി ആരംഭിക്കുന്ന സെയിൽ ജൂലൈ 27വരെ നീളും.
നേരത്തെ പ്ലാൻ ചെയ്ത് ഉല്പന്നങ്ങൾ വിഷ്ലിസ്റ്റ് ചെയ്ത് വയ്ക്കാം
തിങ്കളാഴ്ച ആരംഭിക്കുന്ന സെയിലിനായി ആമസോൺ ഇപ്പോഴേ ഡീലുകളും ഓഫറുകളും പരസ്യപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ആമസോൺ ഇപ്പോൾ യഥാർത്ഥ ഡീൽ വില അറിയിച്ചിട്ടില്ലെങ്കിലും നല്ല ഡിസ്കൗണ്ട് ലഭിക്കുമെന്ന് തീർച്ച.
എന്തെങ്കിലും വാങ്ങണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ ഇപ്പോൾ തന്നെ കാർട്ടിൽ ആഡ് ചെയ്ത് വയ്ക്കാം. വാങ്ങും മുമ്പായി വില താരതമ്യം ചെയ്യാൻ മറക്കരുത്.
ഫ്ലിപ്പ്കാർട്ടും ജൂലൈ 25 മുതൽ ജൂലൈ 29വരെ ബിഗ് സേവിംഗ് ഡെയ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്ലിപ്പകാർട്ട് എല്ലാ ഉപഭോക്താക്കൾക്കുമായാണ് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. ഫ്ലിപ്പ്പകാർട്ട് നിറയെ ഓഫറുകൾ ഇപ്പോഴേ പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്
ഒരു രൂപയ്ക്ക് പ്രീ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഫ്ലിപ്പകാർട്ട് ഒരുക്കിയിട്ടുണ്ട്.