ഫ്ലിപ്പ്കാർട്ട് ബിഗ്ബില്ല്യൺ സെയിൽ 2020 പ്രഖ്യാപിച്ചിട്ട് ദിവസങ്ങളായി. നിരവധി ഓഫറുകളും മറ്റുമാണ് നൽകുന്നത്. ബിഗ് ബില്ല്യൺ സെയിൽ തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇ-റീട്ടെയിൽ ഭീമൻ. ഒക്ടോബർ 16ന് തുടങ്ങുന്ന സെയിൽ ഒക്ടോബർ 21വരെ നീളുന്നു. ഫ്ലിപ്പ്കാർട്ട് പ്രഖ്യാപനമനുസരിച്ച് സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ ക്രഡിറ്റ് കാർഡുകാർക്ക് 10 ശതമാനം ഇൻസ്റ്റന്‍റ് ഡിസ്കൗണ്ട് നൽകുന്നു(കാർഡ് പർച്ചേസിന്). പ്രതീക്ഷിക്കുന്നതു പോലെ ഫ്ലിപ്പ്കാർട്ട് പ്ലസ് മെമ്പേഴ്സിന് ഒരു ദിവസം മുമ്പെ ഒക്ടോബർ 15ന് തന്നെ സെയിൽ ആസസ് ലഭിക്കും.
എസ്ബിഐ കാർഡ് ഇൻസ്റ്റന്റ് ഡിസ്കൗണ്ടിനു പുറമെ ഫ്ലിപ്പ്കാർട്ട് ഷോപ്പേഴ്സിന് ബജാജ് ഫിൻസർവ് ഇഎംഐ കാർഡ്, മറ്റു ബാങ്കുകളുടെ ഡെബിറ്റ്, ക്രഡിറ്റ് കാർഡുകൾക്ക് നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാകും.
കൂടാതെ പേടിഎം വാലറ്റ്, പേടിഎം യുപിഐ ഉപയോക്താക്കൾക്കും ക്യാഷ്ബാക്ക് ഓഫറുകളുമുണ്ട്.
മുമ്പ് കണ്ടിട്ടില്ലാത്ത കളക്ഷനുകളുടെ ബ്രാന്റഡ് ഉല്പന്നങ്ങളുടെ ഉത്സവമാണ് ബിഗ് ബില്ല്യൺ ഡെയ്സ് എന്നാണ് ഫ്ലിപ്പ്കാർട്ട് ഗ്രൂപ്പ് സിഇഓ കല്യാൺ കൃഷ്ണമൂർത്തി പറഞ്ഞിരിക്കുന്നത്.
മൊബൈലുകള്‍, ടെലിവിഷനുകൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മറ്റു നിരവധി പ്രൊഡക്ടുകൾ എന്നിവ്ക്കെല്ലാം ഡിസ്കൗണ്ടും മികച്ച ഡീലുകളും സെയിലിൻറെ ഭാഗമായി ലഭ്യമാകും. വെബ്സൈറ്റിലൂടെ നിരവധി ഓഫറുകൾ ഇപ്പോഴെ പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. ദ ബിഗ് ബില്ല്യൺ ഡേ എക്സ്ക്ലൂസിവ് ലോഞ്ചുൾപ്പെടെ.