ജൂൺ 21മുതൽ 24വരെ നീണ്ടു നിൽക്കുന്ന ബാക്ക് ടു കോളേജ് ഗാഡ്ജറ്റ് സെയിൽ ഫ്ലിപ്പ്കാർട്ടിൽ ആരംഭിച്ചു. പോപുലർ ഗാഡ്ജറ്റുകൾ 80ശതമാനം വരെ ഡിസ്കൗണ്ട് ലഭ്യമാണ്. എച്ച്ഡിഎഫ്സി ക്രഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ഡിസ്കൗണ്ടും ലഭ്യമാണ്. ഇഎംഐ ഒപ്ഷനും സെയിലിൽ ലഭ്യമാണ്. ബ്ലൂടൂത്ത് ഹെഡ്ഫോണുകൾ (ബോട്ട്, വൺപ്ലസ്, ജെബിഎൽ, റിയൽമി, ഫിലിപ്സ് ) ബ്രാന്റുകൾക്ക് 60ശതമാനം ഡിസ്കൗണ്ടുണ്ട്.
ബോട്ട് എയർഡ്രോപ്സ്131 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, 56ശതമാനം ഡിസ്കൗണ്ടില് ലഭിക്കും. ഡിസ്കൗണ്ടിന് ശേഷമുള്ള വില 1299രൂപയാണ്. ടാബ്ലറ്റിനും ഗെയിമിംഗ് മോണിറ്ററുകൾക്കും 45ശതമാനം ഡിസ്കൗണ്ട് ലഭിക്കും. പ്രിന്ററുകൾ 2199 രൂപ മുതൽ, യുപിഎസ് 1799രൂപയ്ക്ക് ലഭ്യമാക്കുന്നു.
ഗെയിമിംഗ് ലാപ്ടോപ്പുകൾ വാല്യു ലാപ്ടോപ്പുകൾ എന്നിങ്ങനെ തിരിച്ച് ലാപ്പ്ടോപ്പുകൾ 30000രൂപ മുതൽ ലഭ്യമാണ്. എച്ച്പി, ലെനോവോ, അസുസ്, എസർ, ഡെൽ തുടങ്ങിയ ബ്രാന്റുകൾ ലഭ്യമാണ്. ലെനോവോ ഐഡിയപാഡ് എസ് 145 കോർ ഐ5 10 ജനറേഷൻ 43990രൂപയ്ക്ക് ലഭിക്കും .
നാല് ദിവസത്തെ സെയിലിൽ, പുതിയതായി ജോയിൻ ചെയ്യുന്നവർക്കുള്ള ഡീലുകൾ, ടൗണിലെ ഫാവറൈറ്റ് പിക്ക്സ്, വിദ്യാർത്ഥികൾ ഏറെ ഇഷ്ടപ്പെടുന്നത്, യുണീക് ഫൈന്റ്സ് എന്നിങ്ങനെ കാറ്റഗറൈസ് ചെയ്തിട്ടുണ്ട്. ഗാലക്സി ടാബ് എ7 ലൈറ്റ്, ജൂൺ 23മുതൽ സെയിലിൽ എത്തും. ഐമാക് മാക് ഓഎസ് ബിഗ് സർ 1, 19,990 രൂപ വില തുടങ്ങു്നത് സെയിലിൽ ലോഞ്ച് ചെയ്യുന്നു.