ഫ്ലിപ്പ്കാർട്ടിൽ ദീവാലി സെയിൽ നവംബർ 8ന് തുടങ്ങും, സ്മാർട്ട് ഫോണുകൾക്ക വമ്പൻ വിലക്കുറവ്

NewsDesk
ഫ്ലിപ്പ്കാർട്ടിൽ ദീവാലി സെയിൽ നവംബർ 8ന് തുടങ്ങും, സ്മാർട്ട് ഫോണുകൾക്ക  വമ്പൻ വിലക്കുറവ്

ബിഗ് ദീവാലി സെയിൽ പ്രഖ്യാപിച്ചിരിക്കുകയാണ് ഇകൊമേഴ്സ് ഭീമന്മാരിലൊരാളായ ഫ്ലിപ്പ്കാർട്ട്. പുതിയ സെയിൽ നവംബർ 8ന് ആരംഭിച്ച് നവംബർ 13 വരെ നീളുന്നതാണ്. സ്മാർട്ട്ഫോണ്‍ ബ്രാന്‍റുകളായ റിയൽമി നർസോ 20 പ്രോ, പോകോ എം2, റെഡ്മി 9ഐ തുടങ്ങിയവയ്ക്കെല്ലാം വമ്പന്‍ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആക്സിസ് ബാങ്ക്, സിറ്റി ബാങ്ക്, കൊടാക് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുമായെല്ലാം ഇത്തവണ പാർട്ടണർ ഷിപ്പ് ഉണ്ട്. ബാങ്കുകളുടെ ഡെബിറ്റ്, ക്രഡിറ്റ് കാർഡ് ട്രാൻസാക്ഷനുകൾക്ക് 10 ശതമാനം ഇൻസ്റ്റന്‍റ് ഡിസ്കൗണ്ട് ആണ് ലഭിക്കുക. ഫ്ലിപ്പ്കാർട്ട് പ്ലസ് മെമ്പേഴ്സിന് ഒരു ദിവസം നേരത്തെ നവംബർ 7 ഉച്ചയ്ക്ക് 12മണി മുതലേ സെയിലിന്‍റെ ഭാഗമാകാനാകും. 

ഫ്ലിപ്പ്കാർട്ട് ബിഗ് ദീവാലി സെയിലിൽ, റിയൽമി നർസോ 20 പ്രോ 13999രൂപ വിലയുള്ളതിന് 1000രൂപയുടെ വിലക്കുറവ് (6ജിബി+64ജിബി) കൺഫ്യുഗറേഷന്. 8ജിബി+128ജിബി വില 15999രൂപയാണ്. ബ്ലാക്ക് നിഞ്ച, വൈറ്റ് ക്നൈറ്റ് കളർ വാരിയേഷനിലാണ് ഫോൺ ഇറങ്ങിയിട്ടുള്ളത്.

പോകോ എം2 10499രൂപ വിലയുള്ളതിന് 1000രൂപ വിലക്കുറവ് ഫ്ളിപ്പ്കാർട്ട് സെയിലിൽ ലഭിക്കും. 
റെഡ്മി 9ഐ 4ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 300രൂപയുടെ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. 9299രൂപ വിലയുള്ള ഫോൺ ബിഗ് ദീവാലി സെയിലിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 8999രൂപക്കാണ്. മിഡ്നൈറ്റ് ബ്ലാക്ക്, സീ ബ്ലൂ, നാച്ച്വർ ഗ്രീന്‍ എന്നിവയാണ് കളറുകൾ.

റിയൽമി സി3 1000 രൂപ ഡിസ്കൗണ്ടിൽ] 7999രൂപയ്ക്ക് 3ജിബി+ 32ജിബി മോഡല്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു. 8999രൂപയ്ക്കാണ് 4ജിബി + 64ജിബി ലിസ്റ്റ് ചെയ്തിരിക്കുന്നത്. വോൾകാനോ ഗ്രെ, ഫ്രോസൺ ബ്ലൂ, എന്നിവയാണ് കളറുകൾ. നവംബർ 8ന് സെയിൽ തുടങ്ങുമ്പോൾ കൂടുതൽ ഫോണുകളെത്തുമെന്നാണ് അറിയുന്നത്.

ഫ്ലിപ്പകാർട്ട് നോ കോസ്റ്റ് ഇഎംഐ, സ്മാർട്ട് ഫോൺ പർച്ചേസിന് മൊബൈൽ പ്രൊട്ടക്ഷൻ 1രൂപ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇലക്ട്രോണിക്സ്, അസസറീസ്, ടിവി, മറ്റുപകരണങ്ങൾ എന്നിവയ്ക്ക് 80ശതമാനത്തോളം ഓഫും പ്രഖ്യാപിച്ചിട്ടുണ്ട്.

diwali sale in flipkart , starts from November 8

RECOMMENDED FOR YOU: