ആമസോൺ പ്രൈമിൽ നിന്ന് വ്യത്യസ്തമായി സൗജന്യമായി വീഡിയോ കാണുന്നതിന് സഹായിക്കുന്ന മിനി ടിവി അവതരിപ്പിച്ച് ആമസോൺ. ആഗോളതലത്തിൽ സാന്നിധ്യമുള്ള ആമസോൺ ആദ്യമായി ഇന്ത്യയിലാണ് മിനി ടിവി അവതരിപ്പിച്ചത്. മിനി ടിവി സൗജന്യമാണെങ്കിലും യൂട്യൂബ് പോലെ പരസ്യങ്ങൾ പ്രദർശിപ്പിക്കും.ആമസോണിന്റെ ഷോപ്പിംഗ് ആപ്പിലൂടെ തന്നെയാണ് വിഡിയോകൾ കാണാനാവുക.
വെബ് സീരീസുകൾ, സിനിമകൾ, കോമഡി ഷോകൾ , ടെക് ന്യൂസ്, ഫുഡ്, ബ്യൂട്ടി, ഫാഷൻ തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പരിപാടികൾ മിനി ടിവിയിലുണ്ടാകും. ഇംഗ്ലീഷ് ഉൾപ്പെടെ ഇന്ത്യയിലെ ഒമ്പതു ഭാഷകളിലുള്ള ഷോകൾ ഉണ്ടാവും . നിലവിൽ ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമേ മിനി ടിവി ലഭ്യമാകൂ.