എയര്‍ടെല്‍ ആമസോണ്‍ ഇന്ത്യ ഓഫര്‍ : 2600രൂപ ക്യാഷ്ബാക്ക് എക്‌സ്‌ക്ലൂസിവ് 4ജി സ്മാര്‍ട്ട് ഫോണുകള്‍ക്ക്

NewsDesk
എയര്‍ടെല്‍ ആമസോണ്‍ ഇന്ത്യ ഓഫര്‍ : 2600രൂപ ക്യാഷ്ബാക്ക് എക്‌സ്‌ക്ലൂസിവ് 4ജി സ്മാര്‍ട്ട് ഫോണുകള്‍ക്ക്

എയര്‍ടെല്ലും ആമസോണ്‍ ഇന്ത്യയും ചേര്‍ന്ന് പുതിയ മേരാ പഹലാ സ്മാര്‍ട്ട്‌ഫോണ്‍ പദ്ധതി ആരംഭിച്ചു.ഈ പദ്ധതി പ്രകാരം ആമസോണ്‍ ഇന്ത്യ സാംസങ്, വണ്‍പ്ലസ്, ഷവോമി, ഹോണര്‍,എല്‍ജി,ലെനോവോ,മോട്ടറോള തുടങ്ങിയ 65ലേറെ ആമസോണ്‍ എക്‌സ്‌ക്ലൂസിവ് 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക്് 2600രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചു.


രണ്ട് രീതിയിലാണ് ക്യാഷ്ബാക്ക് ഓഫറുകള്‍ ലഭിക്കുക. 36മാസംകൊണ്ട് രണ്ട് ഘട്ടങ്ങളിലായി 2000രൂപ എയര്‍ടെല്‍ നല്‍കും. ആദ്യ 18മാസത്തിനുള്ളില്‍ ഉപയോക്താക്കള്‍ 3500രൂപയുടെ റീചാര്‍ജ്ജ് ചെയ്തിരിക്കണം. അപ്പോള്‍ 500രൂപ ക്യാഷ്ബാക്ക് ആയി ലഭിക്കും. അടുത്ത 18 മാസത്തിനുള്ളില്‍ വീണ്ടും 3500രൂപ റീചാര്‍ജ്ജ് ചെയ്യുമ്പോള്‍ ബാക്കിയുള്ള 1500രൂപ ക്യാഷ്ബാക്കും ലഭിക്കും.


600രൂപയുടെ ക്യാഷ്ബാക്ക് ആമസോണില്‍ 169രൂപയുടെ എയര്‍ടെല്‍ റീചാര്‍ജ്ജ് ചെയ്താല്‍ ലഭിക്കും. ഇത് ആമസോണ്‍ പേ മണിയായാണ് ലഭിക്കുക. ഇതിന് 24മാസത്തിനുള്ളില്‍ 24തവണ റീചാര്‍ജ്ജ് ചെയ്തിരിക്കണം.ഓരോ റീചാര്‍ജ്ജിനൊപ്പവും 25രൂപ ക്യാഷ്ബാക്ക് ആയി ലഭിക്കും.പ്രതിദിനം ഒരു ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന എയര്‍ടെല്‍ ഓഫറാണ് 162രൂപയുടേത്. 


ഓഫറില്‍ വരുന്ന ചില സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്‍ ഫോകസ് ടര്‍ബോ 5,സാംസങ് ഓണ്‍ 5 പ്രോ, റെഡ് മി വൈ 1 ലൈറ്റ്, 10.ഓര്‍ ഡി, ലെനോവോ കെ8 നോട്ട്, എല്‍ജി ക്യു 6, ഹോണര്‍ 7എക്‌സ്, മി മാക്‌സ് 2, മോട്ടോ ജി5എസ് പ്ലസ്, സാംസങ് ഗാലക്‌സി ഓണ്‍7 പ്രൈം, കൂള്‍പാഡ് കൂള്‍ പ്ലേ 6, നൂബിയ Z17 മിനി, വണ്‍ പ്ലസ് 5ടി,എല്‍ ജി വി30+ തുടങ്ങിയവ.

Airtel- amazon India mera pehala smart phone offer, 2600Rs cashback offer on All Exclusive 4G Smartphones

RECOMMENDED FOR YOU: