വാട്ട്സ് ആപ്പ് വോയ്സ് കോളിംഗ് വിന്‍ഡോസ്, മാക് ഡെസ്ക്ഡോപ്പുകളിലേക്കും. തിരഞ്ഞെടുത്ത യൂസേഴ്സിനായി കഴിഞ്ഞ വർഷം ഡിസംബറിൽ തന്നെ ഇന്‍സ്റ്റന്‍റ് മെസേജിംഗ് ആപ്പ് വോയ്സ് , വീഡിയോ കോളിംഗ് ഡെസ്ക്ടോപ്പ് ആപ്പിലും ലഭ്യമാക്കിയിരുന്നു. ഇപ്പോൾ, ഡെസ്ക്ടോപ്പ് ആപ്പില്‍ വോയ്സ് കോളിംഗ് ഫീച്ചര്‍ ഉൾപ്പെടുത്തിയിരിക്കുന്ന കാര്യം പ്രസ് റിലീസിലൂടെ അറിയിച്ചിരിക്കുകയാണ്.
വാട്ട്സ് അപ്പ് ഡെസ്ക്ടോപ്പ് ആപ്പിൽ ഗ്രൂപ്പ് വീഡിയോ കോൾ സൗകര്യം ലഭ്യമല്ല. ഒരാളെ മാത്രമേ വിളിക്കാൻ സാധിക്കുകയുള്ളൂ. അടുത്തുതന്നെ ഗ്രൂപ്പ് വോയ്സ്കോളുകൾ, ഗ്രൂപ്പ വീഡിയോകോൾ സൗകര്യം എന്നിവയും അവതരിപ്പിക്കും.
വാട്ട്സ് അപ്പ് ഫോർ ഡെസ്ക്ടോപ്പ് പ്രത്യേകം വിൻഡോയായാണ് വരിക. ഉപയോക്താവിന്‍റെ ആവശ്യത്തിനനുസരിച്ച് വിൻഡോ ക്ലോസ് ചെയ്തിടുകയുമാവാം. എല്ലായ്പ്പോഴും മുകളിൽ കാണുമെന്നതിനാൽ] യൂസേഴ്സിന് വീഡിയോ ചാറ്റ് നഷ്ടമാവുകില്ല.
എന്നാൽ ഡെസ്ക്ടോപ്പ് ആപ്പിന് സമാനമായ വാട്സ് ആപ്പ വെബ് ബ്രൗസറിൽ വീഡിയോ, വോയ്സ് കോൾ സൗകര്യം ലഭ്യമാവുകയില്ല.