വാട്‌സ് അപ്പ് ഐഫോണ്‍ വെര്‍ഷനില്‍ പുതിയ ചില ഫീച്ചറുകള്‍ തുടങ്ങുന്നു. ഐഫോണിന് ഒരു അപ്‌ഡേറ്റഡ് വേര്‍ഷന്‍ ബീറ്റ റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. പുതിയ വെര്‍ഷനില്‍ മെമോജി സ്റ്റിക്കറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പേര് വാട്ട്‌സ്അപ്പ് ഫ്രം ഫേസ്ബുക്ക എന്ന് റീബ്രാന്റ് ചെയ്തിട്ടുമുണ്ട്. ഈ റീബ്രാന്റിംഗ് ആദ്യം ആന്‍ഡ്രോയിഡ് വെര്‍ഷനില്‍ ചെയ്തിരുന്നു. ഇപ്പോള്‍ ഐഫോണിലേക്കും നടത്തിയിരിക്കുകയാണ്. വാട്ട്‌സ് അപ്പ് സെറ്റിംഗ്‌സില്‍ ഈ ടാഗ് കാണാം. ഫേസ്ബുക്ക് വാട്‌സ്അപ്പിനെ പ്രത്യേക ആപ്പായി സൂക്ഷിക്കുമ്പോഴും, യൂണിഫൈഡ് പ്ലാറ്റ്‌ഫോം എന്ന സ്വപ്‌നം ഉപേക്ഷിക്കുന്നില്ല.
വാട്ട്‌സ്അപ്പ് ഫോര്‍ ഐഓഎസിന്റെ പുതിയ ബീറ്റ വെര്‍ഷന്‍ 2.19.90.23 ആണ് മെമോജി സ്റ്റിക്കര്‍ സപ്പോര്‍ട്ട് നല്‍കുന്നത്. ലേറ്റസ്റ്റ് വെര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്ത ശേഷം മെമോജി സ്റ്റിക്കര്‍ ഒപ്ഷന്‍ ചെക്ക് ചെയ്യാവുന്നതാണ്. സാധാരണ ഇമോജികള്‍ക്കൊപ്പം തന്നെയായിരിക്കും മെമോജികളും കാണുക. മെമോജി സ്റ്റിക്കറുകള്‍ ലഭിക്കുക,
ഐഫോണ്‍ X, ഐഫോണ്‍ XR, ഐഫോണ്‍ XS ഉപയോക്താക്കള്‍ക്ക് ഐഓഎസ് 13 ഉപയോഗിക്കുമ്പോഴാണ്. ഐഓഎസ്12ല്‍ അവതരിപ്പിച്ച ഫീച്ചര്‍ ആണ് മെമോജി, ഉപയോക്താക്കള്‍ പെര്‍സണലൈസ്ഡ് അനിമോജി ക്രിയേറ്റ് ചെയ്യുന്നതിനായി.