ലോകത്തില്‍ ഒന്നാംസ്ഥാനത്തുള്ള ഒരു മെസേജിംഗ് ആപ്പ് ആണ് വാട്‌സ് ആപ്പ്. വളരെ എളുപ്പം ഉപയോഗിക്കാമെങ്കിലും ഉപയോക്താക്കളെ ഏറെ നാളായി ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യമാണ് നമ്പറുകള്‍ ഫോണില്‍ സേവ് ചെയ്താല്‍ മാത്രമേ മെസേജ് അയക്കാനാവൂ എന്നത്. എന്നാല്‍ നമ്പര്‍ ഫോണില്‍ സേവ് ചെയ്യാതെ തന്നെ എങ്ങനെ വാട്ട്‌സ് ആപ്പ് മെസേജ് അയക്കാനാവുമെന്ന് നോക്കാം.
ഇതൊരു പ്രധാന ഫീച്ചര്‍ ആണ്, കാരണം നിരവധി വാട്ട്‌സ് ആപ്പ് ഫീച്ചറുകള്‍ മൈ കോണ്ടാക്ട്‌സിന് മാത്രമായി പ്രൈവസി സെറ്റ് ചെയ്തിട്ടുണ്ടാവും. ഫോണിലുള്ള എല്ലാ ആളുകളും നമ്മുടെ പ്രൊഫൈല്‍ പിക്ചര്‍ കാണണമെന്നുണ്ടാവില്ല. എന്നാല്‍ കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് ഇത് കാണാനാവും. അതുകൊണ്ടാണ് കോണ്ടാക്ടില്‍ സേവ് ചെയ്യാതെ തന്നെ എങ്ങനെ മെസേജ് അയയ്ക്കാമെന്നതിന് ഇത്ര പ്രാധാന്യം.
സുഹൃത്തുക്കളാല്ലത്തവര്‍ക്കും പരിചയമില്ലാത്തവര്‍ക്കുമൊക്കെ അടിയന്തിര സാഹചര്യത്തില്‍ നമ്പര്‍ ഫോണില്‍ സേവ് ചെയ്യാതെ തന്നെ സന്ദേശം അയക്കേണ്ടി വന്നാല്‍ എന്തു ചെയ്യാം.
കൊണ്ടാക്ട് ലിസ്റ്റിലില്ലാത്തവര്‍ക്ക് മേസേജ് അയയ്ക്കാനായി ആന്‍ഡ്രോയിഡ് ഐഓഎസ് ഉപയോക്താക്കള്‍ക്ക് ലളിതമായ വഴിയുണ്ട്. ആദ്യം ഫോണിലെ ബ്രൗസര്‍ തുറന്ന്, http://wa.me/xxxxxxxxxx അല്ലെങ്കില്‍ http://api.whatsapp.com/send?phone=xxxxxxxxxxx എന്ന ടൈപ്പ് ചെയ്യുക.
xxxxxxxxx എന്നതിന് പകരം കണ്‍ട്രി കോഡ് ഉള്‍പ്പെടെ ഫോണ്‍ നമ്പര്‍ ആണ് ടൈപ്പ് ചെയ്യേണ്ടത്.
ലിങ്ക് ടൈപ്പ് ചെയ്ത ശേഷം എന്റര്‍ ടാപ് ചെയ്ത് ലിങ്ക് ഓപ്പണ്‍ ചെയ്യുക.
വാട്ട്‌സ് ആപ്പ വെബ്‌പേജ് തുറന്നുവരും. റെസിപ്പിയന്റിന്‍രെ ഫോണ്‍ നമ്പറും പച്ച നിറത്തിലുള്ള മെസേജ് ബട്ടണും വിന്‍ഡോയിലുണ്ടാകും. ഗ്രീന്‍ മെസേജ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ വാട്ട്‌സ് ആപ്പിലേക്ക് റീഡയറക്ടാകും.