ആപ്പിള്‍ ഉടന്‍ തന്നെ ഇന്ത്യന്‍ നിര്‍മ്മിത ഐഫോണുകള്‍ പുറത്തിറക്കും. ബംഗളൂരുവിലെ ഫാക്ടറിയിലാണ് ഐഫോണ്‍ നിര്‍മ്മാണം തുടങ്ങുന്നത്. വ്യാഴാഴ്ച കര്‍ണ്ണാടക ഗവണ്‍മെന്റ് ആപ്പിളിന്റെ പ്രൊപ്പോസല്‍ അംഗീകരിച്ചു കൊണ്ടുള്ള റിലീസ് പുറത്തിറക്കി.
ഇതോടെ ഇന്ത്യ ഐഫോണ്‍ നിര്‍മ്മാണ മേഖലയില്‍ ലോകത്തിലെ മൂന്നാമത്തെ രാജ്യമായി മാറുകയാണ്. പ്രസ് സ്റ്റേറ്റ്‌മെന്റ് പ്രകാരം കര്‍ണ്ണാടക ഗവണ്‍മെന്റ് ഒഫീഷ്യല്‍സും മന്ത്രിമാരും ആപ്പിള്‍ പ്രതിനിധികളായ മിസ്സ്. പ്രിയ ബാലസുബ്രഹ്മണ്യം, വിപി ഐഫോണ്‍ ഓപ്പറേഷന്‍സ്, മിസ്റ്റര്‍. അലി ഖനാഫെര്‍(ഗവണ്‍മെന്റ് എഫയേര്‍സ് ഹെഡ്) തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചകള്‍ പോസിറ്റീവ് തീരുമാനമായിരുന്നു. ആപ്പിളിന്റെ ഭാഗത്തുനിന്നുമുള്ള കമന്റുകള്‍ വരാനിരിക്കുന്നതെ ഉള്ളൂ.
ബംഗളൂരുവിലെ ആപ്പിളിന്റെ രണ്ടാമത്തെ വലിയ പ്രൊജക്ടാണിത്.ഐഒഎസ് ഡെവലപ്പര്‍ കമ്മ്യൂണിറ്റിയെ വളര്‍ത്തുന്നതിനുവേണ്ടി ഒരു ഡിസൈന്‍ ആന്റ് ഡെവലപ്പ്‌മെന്റ് ആസലറേറ്റര്‍ കഴിഞ്ഞ വര്‍ഷം മെയില്‍ ആപ്പിള്‍ പ്രഖ്യാപിച്ചിരുന്നു.
ഐഫോണ്‍ അസംബ്ലിംഗ് യൂണിറ്റിനായി പീനിയയിലുള്ള തായ് വാന്‍ കമ്പനി വിസ്റ്റ്രനുമായി പാര്‍്ട്ടനര്‍ ആവുകയായിരിക്കും ആപ്പിള്‍ ചെയ്യുക.
മൂന്നുമാസത്തിനുള്ളില്‍ ഉല്‍പാദനം തുടങ്ങുമെന്നാണ് അറിയുന്നത്. അതിനായുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമെന്നും ഐടി മിനിസ്റ്റര്‍ കൂട്ടി ചേര്‍ത്തു.എ്ന്നാല്‍ അദ്ദേഹം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലയ