ബംഗളൂരുവിലെ ആപ്പിളിന്റെ ആപ്പ് ആസലേറേറ്റര്‍ തുടങ്ങുന്ന കാര്യം യൂഎസ് കമ്പനി ആപ്പിള്‍ ഒദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഐഒഎസ് ഡെവലപ്പേഴ്‌സിന് അവരുടെ ഐഒഎസില്‍ പരീക്ഷിക്കുന്നതിന് നല്ലൊരു സപ്പോര്‍ട്ട് ഇതോടെ ലഭ്യമാകും.
ഐഫോണിന്റേയും ഐപാഡിന്റേയും അടിസ്ഥാനമാണ് ഐഒഎസ്. ഡെവലപ്പേഴ്‌സിന് അവരുടെ ഡിസൈന്‍ ട്രാന്‍സ്‌ഫോം ചെയ്യുന്നതിനും ആപ്പിന്റെ ക്വാളിറ്റിയും പെര്‍ഫോര്‍മന്‍സും പരീക്ഷിക്കുന്നതിനും ആവശ്യമായ ഉപകരണങ്ങളും മറ്റും കമ്പനി നല്‍കും.
ഡെവലപ്പേഴ്‌സിനായി ഒരോ ആഴ്ചയും ആപ്പിള്‍ എക്‌പേര്‍ട്ടേഴ്‌സിന്റെ ബ്രീഫിംഗ്‌സും, ആപ്പ് റിവ്യൂസും നല്‍കും. ഡെവലപ്പേഴ്‌സിനുള്ള എല്ലാ സൗകര്യങ്ങളും ആപ്പിള്‍ നല്‍കുമെന്നും അവര്‍ അറിയിച്ചു. ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ ഐഒഎസ് ഡെവലപ്പേഴ്‌സ് കമ്മ്യൂണിറ്റികളുള്ളത്. ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ ഒട്ടനവധി ഡെവലപ്പേഴ്‌സ് ഉണ്ട്.