ദിവസവും മൗത്ത് വാഷുകള്‍ ഉപയോഗിക്കുന്നത് വായയില്‍ നിന്നും ബാക്ടീരിയകളേയും മറ്റു രോഗാണുക്കളേയും മാറ്റിനിര്‍ത്താനുള്ള മികച്ച മാര്‍ഗ്ഗമാണ്. എന്നാല്‍ മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന മിക്കവയും വളരെ കാഠിന്യമുള്ളവയാണ്.
മൗത്ത് വാഷുകള്‍ വീട്ടില്‍ തയ്യാറാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. ആയുര്‍വേദ ഉല്പന്നങ്ങള്‍ ചൂടാക്കി മിക്‌സ് ചെയ്‌തെടുക്കുക മാത്രമേ ചെയ്യേണ്ടതായുള്ളൂ.
മൂന്നു കാര്യങ്ങളാണ് ഇതിനായി ചെയ്യേണ്ടത്.
തിളപ്പിക്കുക : വെള്ളം തിളപ്പിച്ച് അതില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ഇട്ട് 20മിനിട്ടോളം കുറുക്കി എടുക്കണം. അതിനുശേഷം വെള്ളം ഊറ്റിയെടുത്ത് കുപ്പിയിലാക്കി സൂക്ഷിക്കാം.
കുതിര്‍ക്കുക : ഈ മാര്‍ഗ്ഗത്തില്‍ ഒരു കുപ്പിയെടുത്ത് ആവശ്യമുള്ള മരുന്നുകള്‍ ഇട്ട് അതിനുമുകളിലേക്ക് തിളച്ച വെള്ളം ഒഴിക്കുക. രാത്രി മുഴുവന്‍ ഇങ്ങനെ വച്ച ശേഷം.അരിച്ചെടുത്ത് ഉപയോഗിക്കാം.
മിക്‌സിങ്ങ് : ഓയിലുകളും എക്‌സ്ട്രാറ്റുകളും ഉപയോഗിക്കുമ്പോള്‍ ഈ മാര്‍ഗ്ഗമാണ് നല്ലത്. ഒരു കുപ്പിയില്‍ ആവശ്യമായവയെല്ലാം എടുത്ത് വെള്ളം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഉപയോഗിക്കും മുമ്പ് നന്നായി ഇളക്കുക.
ചില മൗത്ത് വാഷുകള്‍ ഇവിടെ പരിചയപ്പെടാം.
ഗ്രാമ്പൂ മൗത്ത് വാഷ്
പല്ലുവേദന മാറാനുള്ള നല്ല മരുന്നാണിത്. ആന്റിസെപ്റ്റിക് ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ഇന്‍ഫക്ഷന്‍ വരാതിരിക്കാനും സഹായിക്കുന്നു.
1. 2 കപ്പ് വെള്ളമെടുക്കുക.
2. 2ടീസ്പൂണ്‍ റോസ്‌മേരി ഉണക്കിയതോ 4 റോസ്‌മേരി കഷ്ണങ്ങളോ ചേര്‍ക്കുക
3. 4 ഗ്രാമ്പൂ ചേര്‍ക്കുക
4. തിളപ്പിച്ച് അരിച്ചെടുത്തോ കുതിര്‍ത്ത് വച്ച് അരിച്ചെടുത്തോ ദിവസവും ഉപയോഗിക്കാം.
ടീ ട്രീ ഓയില്‍ മൗത്ത് വാഷ്
ടീ ട്രീ ഓയിലിന് ഒരുപാട് മെഡിസിനല്‍ ഗുണങ്ങളുണ്ട്. ആന്റ്‌സെപ്റ്റിക്, ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ , ആന്റി വൈറല്‍ ഗുണങ്ങളെല്ലാം ഇവയ്ക്കുണ്ട്. ഈ മൗത്ത് വാഷില്‍ കുന്തിരിക്കവും മധുരതുളസിയും ഉപയോഗിക്കുന്നുണ്ട്. കുന്തിരിക്കം ആന്റി സെപ്റ്റിക് ആയാണ് സാധാരണ മൗത്ത് വാഷുകളില്‍ ഉപയോഗിക്കുന്നത്. മധുരതുളസി ആവശ്യമില്ലാത്ത ബാക്ടീരിയകളുടെ വളര്‍ച്ച തടയുന്നു.
1. 1 കപ്പ് വെള്ളം എടുക്കുക
2. രണ്ട് ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ക്കുക
3. അര ടീസ്പൂണ്‍ കുന്തിരിക്കം പൊടി ചേര്‍ക്കുക.
4. നാല് തുള്ളി ടീ ട്രീ ഓയില്‍ ചേര്‍ക്കാം.
5. ഏതെങ്കിലും ഒരു ഓയില്‍ നാല് തുള്ളി ചേര്‍ക്കാം (കറാംപട്ട, പെപ്പര്‍മിന്റ്, ലെമണ്‍ ഇവയിലേതെങ്കിലും)
6. മധുരതുളസി 1/8 ടീസ്പൂണ്‍ ചേര്‍ക്കുക,
എല്ലാം സാധനങ്ങളും നന്നായി യോജിപ്പിച്ച് ദിവസവും ഉപയോഗിക്കാം.
പുതിനയില തേന്‍ മൗത്ത് വാഷ്
മിന്റ് അല്ലെങ്കില്‍ സ്പിയര്‍മിന്റ് എസന്‍ഷ്യല്‍ ഓയില്‍ ആന്റി ഓക്‌സിഡന്റ്, ആന്റി ഫംഗല്‍ ഗുണങ്ങള്‍ നിറഞ്ഞതാണ്. തേനില്‍ സാധാരണ ടേബിള്‍ ഷുഗറിലുള്ളതിനേക്കാള്‍ കോംപ്ലക്‌സ് ആയിട്ടുള്ള കാര്‍ബോഹൈഡ്രേറ്റ്‌സ് അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ അത് വായയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയില്ല.
1. 1 കപ്പ് വെള്ളം
2. 1 ടീസ്പൂണ്‍ തേന്‍
3. നാരങ്ങാനീര് 1 ടീസ്പൂണ്‍
4. 2 തുള്ളി പെപ്പര്‍മിന്റ് എസന്‍ഷ്യല്‍ ഓയില്‍
5. 2തുള്ളി സ്പിയര്‍മിന്റ് എസന്‍ഷ്യല്‍ ഓയില്‍
6 1 തുള്ളി ശതകുപ്പ ഓയില്‍
ഇവയെല്ലാം നന്നായി യോജിപ്പിച്ച് ദിവസവും ഉപയോഗിക്കാം.
ബേക്കിംഗ് സോഡ മൗത്ത് വാഷ്
നല്ല ഒരു ക്ലെന്‍സര്‍ ആയി സോഡിയം കാര്‍ബണേറ്റ് പ്രവകര്‍ത്തിക്കും. വായിലെ അസിഡിറ്റി ന്യൂട്രലൈസ് ചെയ്യാനും ഇത് സഹായിക്കുന്നു. ഇന്‍ഫക്ഷന്‍സ് തടയാനുള്ള ആന്റിസെപ്റ്റിക് ആയും ഇക് പ്രവര്‍ത്തിക്കുന്നു.
1. 1കപ്പ് വെള്ളം
2. 1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ
3. 4 തുള്ളി പെപ്പര്‍മിന്റ് ഓയില്‍
4. 4 തുള്ളി ടീ ട്രീ ഓയില്‍
ഇവയെല്ലാം നന്നായി മിക്‌സ് ചെയ്‌തെടുത്ത് ദിവസവും ഉപയോഗിക്കാം.