മോണപഴുപ്പിന് വീട്ടില്‍ തന്നെ പരിഹാരം കാണാം

NewsDesk
മോണപഴുപ്പിന് വീട്ടില്‍ തന്നെ പരിഹാരം കാണാം

പല്ലിനെ ഉറപ്പിച്ച് നിര്‍ത്തുന്ന മോണയ്ക്കുണ്ടാകുന്ന അസുഖമാണിത്. മോണ ഉള്ളിലേക്ക് വലിഞ്ഞ് പല്ലിന്റെ വേരുകള്‍ പുറത്തേക്ക് കാണുന്ന അവസ്ഥയാണിത്. പല്ലുകള്‍ക്കിടയില്‍ അകലം കൂടാന്‍ ഇത് കാരണമാകും. ബാക്ടീരിയകളുടെ ആക്രമണത്തിന് ഈ അവസ്ഥ ആക്കം കൂട്ടും. തീരെ മോശമായ ദന്താരോഗ്യമാണ് ഇത് സൂചിപ്പിക്കുന്നത്. ശ്രദ്ധിക്കാതിരുന്നാല്‍ പല്ലുവരെ നഷ്ടമായേക്കാം.

മോണപഴുപ്പിനുള്ള കാരണങ്ങള്‍

നല്ല ഓറല്‍ ഹൈജീനിക്കായിട്ടുള്ളവരിലും അല്ലാത്തവരിലും ഇത്തരം അവസ്ഥ കാണപ്പെടുന്നുണ്ട്. ആയതിനാല്‍ പല കാരണങ്ങളാലാവാം ഇത് ഉണ്ടാകുന്നതെന്ന അനുമാനത്തിലാണ്. ഒരു കാരണം അനാട്ടമിക്കല്‍ ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റേത് ഫിസിയോളജിക്കല്‍ ഘടങ്ങളേയും ആശ്രയിച്ചിരിക്കുന്നു.

ഇത് വളരെ സാധാരണമായ ദന്തപ്രശ്‌നമാണെങ്കിലും അധികം ആളുകളും തിരിച്ചറിയാറില്ല. പതിയെ സംഭവിക്കുന്നതായതിനാലാണിത്. ആദ്യ ലക്ഷണമെന്നു പറയുന്നത് പല്ലിനുണ്ടാകുന്ന സെന്‍സിറ്റിവിറ്റി പ്രശ്‌നങ്ങളാണ്. മോണയ്ക്കും പല്ലിനും ഇടയില്‍ വരുന്ന വിടവും പ്രധാന ലക്ഷണമാണ്.

ഗം റിസെഷന് പാരമ്പര്യവുമായും ബന്ധമുണ്ട്. പല്ലിനെ എങ്ങനെയെല്ലാം ശ്രദ്ധിക്കുന്നവരാണെങ്കിലും  ശതമാനത്തോളം ആളുകളില്‍ പാരമ്പര്യമായും ഈ അവസ്ഥ വരുന്നുണ്ട്. സ്ത്രീകളില്‍ ഹോര്‍മോണ്‍ മാറ്റങ്ങളും (ഗര്‍ഭാവസ്ഥയിലും മറ്റും ഉണ്ടാകുന്ന) മോണയ്ക്ക് പ്രശ്‌നങ്ങള്‍ വരുത്തുന്നു.

തെറ്റായ രീതിയിലുള്ള ബ്രഷിംഗും ഇതിന് കാരണമാണ്. ദന്തപരിചരണം ചെയ്യാത്തതുപോലെ തന്നെ അപകടകരമാണ് തെറ്റായ പരിചരണവും. 

പല്ലില്‍ അധികമായി നല്‍കുന്ന ബലവും (കടിച്ചുമുറിക്കുമ്പോഴും, മൂടി തുറക്കുമ്പോഴും മറ്റും) പല്ലിന് ദോഷം ചെയ്യുന്നു. പുകയില ഉല്പന്നങ്ങളുടെ ഉപയോഗവും ഇതിന് കാരണമാകുന്നു. 

ഗംസ് റെസീഡിങ്ങ് എങ്ങനെ കണ്ടെത്താം

വളരെ കുറവ് ലക്ഷണങ്ങളേ ഇതിനുള്ളൂ, ഏറ്റവും പ്രധാനമായത് ദന്തകോശങ്ങള്‍ അകലുന്നതാണ് ഇത് പല്ലിലെ മഞ്ഞ എടുത്തുകാണിക്കുന്നു.സെന്‍സിറ്റിവിറ്റി, കറയുള്ള പല്ലുകള്‍, വേരിന്റെ ഭാഗങ്ങളില്‍ മഞ്ഞനിറം കാണുന്നത്, പല്ലിനിടയിലെ അകലം കൂടുന്നത്, നീളമുള്ള പല്ലുകള്‍ എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍

കെമിക്കലുകളും സിന്തറ്റിക്ക വസ്തുക്കളുമെല്ലാം പരീക്ഷിച്ച് മനുഷ്യന്‍ ഇന്ന് വീണ്ടും പഴയ കാലത്തേക്ക് മടങ്ങുകയാണ്. ആയുര്‍വേദത്തിലേയും മെഡിസിനല്‍ ചെടികളിലേയും വസ്തുതകള്‍ ശാസ്ത്രീയമായും തെളിയിക്കപ്പെട്ടിരിക്കുന്നു ഇക്കാലത്ത്. മറ്റുള്ള മേഖലകളേക്കാളും അധികമായി ദന്തസംരക്ഷണത്തിന് ആയുര്‍വേദമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചുവരുന്നു. മോണപഴുപ്പിന് പരിഹാരം നല്‍കുന്ന ചില മാര്‍ഗ്ഗങ്ങള്‍ താഴെ പറയുന്നു

ഗ്രീന്‍ ടീ

വായയിലുള്ള ഫ്രീ റാഡിക്കല്‍സ് ആണ് പല അസുഖങ്ങള്‍ക്കും കാരണമാകുന്നത.് ഗ്രീന്‍ ടീയിലടങ്ങിയിരിക്കുന്ന് കാറ്റ്ചിന്‍സ് എന്ന ആന്റി ഓക്‌സിഡന്റുകള്‍ നിലവിലുള്ള അസുഖങ്ങള്‍ക്കെതിരേയും പൊരുതുന്നു. ഇവ മോണയും പല്ലുമായുള്ള ബന്ധത്തെയും ഉറപ്പിക്കുന്നു. ഗ്രീന്‍ ടീയുടെ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും പല്ലിന് സംരക്ഷണമേകുന്നു. 

എല്ലാ ദിവസവും രാവിലെ ഒരു കപ്പ് ഗ്രീന്‍ ടീ ശീലമാക്കുക.

ഗ്രീന്‍ ടീ എല്ലാവര്‍ക്കും കുടിക്കാമോ?

കറ്റാര്‍ വാഴ

കറ്റാര്‍വാഴ മോണയ്ക്കുള്ള അസുഖങ്ങള്‍ ഇല്ലാതാക്കുന്നതോടൊപ്പം ടിഷ്യൂസിനെ റിപ്പയര്‍ ചെയ്യാന്‍ കോശങ്ങളെ ആക്ടീവുമാക്കുന്നു. വായയില്‍ നിന്നും ഇന്‍ഫക്ഷന്‍സുകളെ കറ്റാര്‍ വാഴയുടെ ആന്റ്ി ബാക്ടീരിയല്‍ ഗുണങ്ങള്‍ അകറ്റി നിര്‍ത്തുന്നു.ഇതിന് ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും സെല്‍ റിപ്പയറിംഗ് കഴിവും ഉണ്ട്്.

1. കറ്റാര്‍വാഴ ജെല്‍ ബ്രഷ് ചെയ്യാന്‍ ഉപയോഗിക്കാം 
2. കറ്റാര്‍ വാഴ ജെല്ലില്‍ അല്പം വെള്ളം ചേര്‍ത്ത് മൗത്ത് വാഷായും ഉപയോഗിക്കാം, എല്ലാ ദിവസവും ബ്രഷിങ്ങിനുശേഷം ഇതുപയോഗിക്കാം.

കറ്റാര്‍വാഴ

ഓയില്‍ പുള്ളിംഗ് (Oil Pulling)

എള്ളെണ്ണ, വര്‍ജിന്‍ വെളിച്ചെണ്ണ എന്നിവ ഇതിനായി ഉപയോഗിക്കാം. പല്ലിന് സംരക്ഷണമേകാന്‍ ഇവ സഹായിക്കുന്നു. വായയില്‍ നിന്നും വിഷവസ്തുക്കള്‍ കളയാന്‍ എള്ളെണ്ണ സഹായിക്കുന്നു. വെളിച്ചെണ്ണ എല്ലാതരത്തിലുമുള്ള ദന്തരോഗങ്ങള്‍ക്ക്് പരിഹാരമേകുന്നു. 

 1. ഒരു ടീസ്പൂണ്‍ എള്ളെണ്ണയോ വെളിച്ചെണ്ണയോ കവിള്‍ കൊള്ളുക.
2. നന്നായി വായയില്‍ ഗാര്‍ഗിള്‍ ചെയ്ത് അല്പസമയത്തിന് ശേഷം കളയുക. 
3. ഇതിനു ശേഷം ഉപ്പുവെള്ളം ഉപയോഗിച്ച് വായ കഴുകാം.

യൂക്കാലിപ്റ്റസ് ഓയില്‍

യൂക്കാലിപ്റ്റസ് ഓയില്‍ അതിന്റെ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണത്താല്‍ ദന്തസംരക്ഷണത്തിന് ഏറെ യോജിച്ചതാണ്. മോണയില്‍ ഓയില്‍ ഉപയോഗിച്ച് മസാജ് ചെയ്യാം. നേര്‍പ്പിച്ച് വേണം യൂക്കാലിപ്റ്റസ് ഓയില്‍ ഉപയോഗിക്കാന്‍.

1. ഒന്നോ രണ്ടോ തുള്ളി യൂക്കാലിപ്റ്റസ് ഓയില്‍ ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ ചേര്‍ക്കുക. 
2. വിരലോ സോഫ്റ്റ് ആയിട്ടുള്ള ബ്രഷോ ഈ വെള്ളത്തില്‍ മുക്കി മോണകള്‍ മസാജ് ചെയ്യുക.
3. അതിനു ശേഷം വെള്ളമുപയോഗിച്ച് വായ നന്നായി കഴുകുക.

കുന്തിരിക്കം

ഇതിനും ആന്റി ബാക്ടീരിയല്‍ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉണ്ട്. ഈ ഗുണങ്ങള്‍ ദന്തപരിചരണത്തിന് സഹായിക്കുന്നു. 

  • കുന്തിരിക്കം എടുത്ത് പൊടിയാക്കുക.
  • വെ്ള്ളം ചേര്‍ത്ത് പേ്സ്റ്റ രൂപത്തിലാക്കുക. മോണകളില്‍ ഇതുപയോഗിച്ച് മസാജ് ചെയ്ത് വെള്ളമുപയോഗിച്ച് കഴുകാം.

ഗ്രാമ്പൂ ഓയില്‍

പല ദന്തരോഗങ്ങള്‍ക്കും പരിഹാരമായി കാലങ്ങളായി ഉപയോഗിക്കുന്ന ഒന്നാണിത്. പല്ലുവേദന മാറാനും ഇതുപയോഗിക്കാം. ഇതിന്റെ ആന്റി ബാക്ടീരിയല്‍ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ വളരെ പ്രയോജനകരമാണ്.

1. ഭക്ഷണശേഷം ഗ്രാമ്പൂ ചവയ്ക്കാം.
2. ചവയ്ക്കുമ്പോള്‍ വരുന്ന നീര് വായില്‍ എല്ലാ ഭാഗത്തും എ്ത്താന്‍ ശ്രദ്ധിക്കണം.

അല്ലെങ്കില്‍ ഗ്രാമ്പൂ ഓയില്‍ ഉപയോഗിച്ച് മോണകളില്‍ മസാജ് ചെയ്താലും മതി.ദിവസവും രണ്ടുമൂന്നുതവണ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.

മൗത്ത് വാഷിന്റ ഉപയോഗം വളരെ നല്ലതാണ്. എന്നാല്‍ മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന പല മൗത്തവാഷുകളും വളരെ കഠിനമാണ്. മൗത്ത് വാഷുകള്‍ വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗി്ക്കാം.

Home remedies for gum recession

RECOMMENDED FOR YOU: