പേന്‍ ശല്യം എല്ലാവരെയും ഒരു പോലെ ബുദ്ധിമുട്ടിക്കും. എത്ര മരുന്നുകള്‍ ഉപയോഗിച്ചിട്ടും പേന്‍ ശല്യത്തിന് പരിഹാരമായില്ലെങ്കില്‍ ഈ മാര്‍ഗ്ഗം പരീക്ഷിക്കാം.
വീട്ടില്‍ തന്നെ ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാമെന്നതാണ് പ്രധാനപ്പെട്ട കാര്യങ്ങള്‍. ഇതിനായി ഒരു പാടു സമയമോ പണമോ ഒന്നും ചിലവാക്കേണ്ടതില്ല. പാര്‍ശ്വഫലങ്ങളും ഇല്ല ഈ മാര്‍ഗ്ഗത്തില്‍.
മയോണൈസ് പാചകത്തിന് മാത്രമല്ല, പേനിനെ ഇല്ലാതാക്കാനും ഉപകാരപ്രദമാണ്. വിനാഗിരിയാണ് മറ്റൊന്ന്. വിനാഗിരി അല്പം വെള്ളത്തില്‍ ചാലിച്ച് തലയില്‍ തേച്ചുപിടിപ്പിക്കാം. ഇത് പേനിനേയും ഈരിനേയും ഇല്ലാതാക്കും.
വെളിച്ചെണ്ണ അല്പം ചൂടാക്കി അതില്‍ രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരും മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം ഇത് പേനിനെ മാത്രമല്ല താരനെയും തുരത്തും.
വേപ്പെണ്ണയാണ് ഒരു നല്ല മാര്‍ഗ്ഗം. വേപ്പെണ്ണ ഉപയോഗിക്കുന്ന ഷാംപൂവില്‍ അല്പം ചേര്‍ത്ത് ഉപയോഗിക്കാം. ഇത് മുടിയിലും തലയോട്ടിയിലും നല്ലതുപോലെ തേച്ചുപിടിപ്പിക്കാം. കുറച്ച് സമയത്തിന് ശേഷം നല്ലതുപോലെ തല കഴുകാം. ശേഷം ഒരു ചീപ്പ് ഉപയോഗിച്ച് പേനിനെ ചീകി ഒഴിവാക്കാം.