അപ്പക്കാരം എന്നും അറിയപ്പെടുന്ന ബേക്കിംഗ് സോഡ അഥവ സോഡിയം ബൈ കാര്‍ബണേറ്റ് പല ഉപയോഗങ്ങള്‍ ഉള്ളതാണ്. പാചകത്തിന് മാത്രം ഉപയോഗിക്കുന്ന ഒന്നായാണ് മിക്കവരും അപ്പക്കാരത്തെ കാണുന്നത്. എന്നാല്‍ നമ്മുടെ ആരോഗ്യത്തിനും വീടിനും ബേക്കിംഗ് സോഡ ഉപയോഗപ്രദമാണ്.
മാവ് പുളിപ്പിക്കുന്നതിനായാണ് എല്ലാവരും തന്നെ ഇത് ഉപയോഗിക്കുന്നത്. ബേക്കിംഗ് സോഡയ്ക്ക് നാഹ്‌കോലൈറ്റ് എന്നും പേരുണ്ട്. നാട്രണ്‍ എന്ന മിനറലില്‍ അടങ്ങിയിരിക്കുന്നതുകൊണ്ടാണ് ഇത്. നാട്രണില്‍ വലിയ അളവില്‍ സോഡിയം ബൈ കാര്‍ബണേറ്റ് അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഇതിനെ ഡിയോഡൈസറായും ക്ലെന്‍സറായും മറ്റും പണ്ടു മുതലേ ഉപയോഗിക്കുന്നു.
ഉപയോഗങ്ങള്‍
കറ കളയാനും വൃത്തിയാക്കാനും ഉപയോഗിക്കാവുന്ന ഒരു ന്ല്ല സാധനമാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡയ്ക്ക് ആരോഗ്യകാര്യത്തിലും ഒരു പാടു ഗുണങ്ങള്‍ ഉണ്ട്.
മറ്റു ഉപയോഗങ്ങള്‍
നാച്ചുറല്‍ ഡിയോഡ്രന്റ് : അപ്പക്കാരം വെള്ളത്തില്‍ ചാലിച്ച് ഡിയോഡ്രന്റ് ആയി ഉപയോഗിക്കാം.
കയ്യിലുള്ള അഴുക്കും മറ്റു കറകളും കളയാന്‍ അപ്പക്കാരം ഉപയോഗിക്കാം. അപ്പക്കാരം ചൂടുവെള്ളത്തില്‍ ചാലിച്ച് കൈയില്‍ നന്നായി ഉരയ്ക്കുക. ഇത്് നമ്മുടെ കൈ വൃത്തിയാക്കി വയ്ക്കുന്നു.
ഒരു ടേബിള്‍ സ്പൂണ്‍ അപ്പക്കാരം ചൂടുവെള്ളത്തില്‍ കലക്കി അതില്‍ കാല്‍ ഇറക്കി വച്ച് അല്‍പം സമയം ഇരിക്കുന്നത്, കാലുകളേയും കാല്‍ വിരലുകളേയും വൃത്തിയാക്കും. കുഴിനഖം വരാതിരിക്കാനും സഹായിക്കും.
അടുക്കള വൃത്തിയാക്കിയെടുക്കാനും അപ്പക്കാരം ഉപയോഗിക്കാം. ഒരു സ്‌പോഞ്ചിലോ തുണിയിലോ അപ്പക്കാരം വിതറി അതുകൊണ്ട് തുടച്ചാല്‍ അടുക്കള പൂര്‍ണ്ണമായും വൃത്തിയായി കിട്ടും. കട്ടിംഗ് ബോര്‍ഡ്, ഓവന്‍, സ്വിച്ച് ബോര്‍ഡുകള്‍, ഗ്ലാസ്, കാപ്പി, ചായ എന്നിവയുടെ കറ ,കരിഞ്ഞ പാത്രങ്ങള്‍ ,പഴങ്ങളിലേയും പച്ചക്കറികളും വൃത്തിയാക്കുക തുടങ്ങിയവയ്‌ക്കെല്ലാം അപ്പക്കാരം ഉപയോഗിക്കാം.
ഡിറ്റര്‍ജന്റിനൊപ്പം ഒരു പിടി അപ്പക്കാരം ഉപയോഗിച്ചാല്‍ അലക്കുന്ന തുണികളിലെ കറയും ദുര്‍ഗന്ധവും മാറിക്കിട്ടും. വാഷിംഗ് മെഷീനില്‍ നേരിട്ടും അപ്പക്കാരം ഇടാം. വാഷിംഗ് മെഷീനും ഡ്രയറും അണുവിമുക്തമാകാനും ഇത് സഹായിക്കും.വീട് വൃത്തിയാക്കാനും അപ്പക്കാരം ഉപയോഗിക്കാം.