ശരീരത്തിന്റെ ചില ഭാഗങ്ങളിലെ നിറം മറ്റു ഭാഗങ്ങളേക്കാള്‍ അല്പം ഇരുണ്ടതായി കാണുന്ന അവസ്ഥയാണ് ഹൈപ്പര്‍ പിഗ്മെന്റേഷന്‍. ചര്‍മത്തിനു നിറം നല്‍കുന്ന മെലാനിന്റെ അമിതമായതോ ക്രമരഹിതമായതോ ആയ ഉല്‍പാദനം മൂലം ചര്‍മ്മത്തില്‍ ഇത് കൂടുതലായി അടിഞ്ഞുകൂടൂന്നതിന്റെ ഫലമായുണ്ടാകുന്നതാണിത്. എന്നാല്‍ ഇത്തരം അവസ്ഥ സൗന്ദര്യത്തെ കുറിച്ച് ബോധവന്മാരായവര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരു പോലെ ഉണ്ടായേക്കാവുന്ന പ്രശ്‌നമാണിത്. സൂര്യപ്രകാശം അമിതമായി ഏല്‍്ക്കുന്നതാണ് പിഗ്മെന്റേഷന് ഒരു കാരണം.
മുഖക്കുരുവും മറ്റും മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും പിഗ്മെന്റേഷനു കാരണമാകുന്നു. ചില സൗന്ദര്യസംരക്ഷണ വസ്തുക്കളും ഇതിനു കാരണമാകുന്നു. വീട്ടില്‍ തയ്യാറാക്കുന്ന വസ്തുക്കളും ചില ക്രീമുകളും സൂര്യപ്രകാശം ഏറെ ഏല്‍ക്കുമ്പോളുണ്ടാകുന്ന പ്രതിപ്രവര്‍ത്തനവും ഇതിന് കാരണമാകുന്നു.അമിതവണ്ണമുള്ളവരില്‍ കാണുന്ന പിഗ്മെന്റേഷന്‍ പ്രമേഹസാധ്യതയ്ക്കുള്ള സൂചനയാണ്.
ഇവയെല്ലാം കൂടാതെ ഹോര്‍മോണ്‍ വ്യതിയാനവും ഉറക്കകുറവ് , ആവശ്യത്തിന് വെള്ളം കുടിക്കാത്തത് ഇവയെല്ലാം പിഗ്മെന്റേഷന്‍ ഉണ്ടാക്കുന്നു.ചിലപ്പോഴെല്ലാം പിഗ്മെന്റേഷന്‍ പല രോഗങ്ങളുടെയും മുന്നറിയിപ്പുമാവാം.
കറുത്തപാടുകളും മറ്റും ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടും മുമ്പ് നമ്മുടെ ചര്‍മ്മം എങ്ങനെയുള്ളതാണെന്ന് അറിഞ്ഞിരിക്കണം. അതിനനുസരിച്ച് വേണം വേണ്ടത് ചെയ്യാന്‍. വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില സൗന്ദര്യസംരക്ഷണോപാധികള്‍ പരിചയപ്പെടാം.
കുറച്ചു സമയമെടുക്കുമെങ്കിലും മറ്റു ദോഷങ്ങളൊന്നുമില്ലാത്ത വീട്ടില്‍ തന്നെ ലഭിക്കുന്ന സാധനങ്ങള്‍ ഉപയോഗിച്ചുള്ള മാര്‍ഗ്ഗങ്ങളാണിവയെല്ലാം.