കറ്റാര്‍ വാഴ ജ്യൂസിന്റെ ഗുണങ്ങള്‍

NewsDesk
കറ്റാര്‍ വാഴ ജ്യൂസിന്റെ ഗുണങ്ങള്‍

കറ്റാര്‍വാഴയില്‍ നിന്നെടുക്കുന്ന ജെല്‍ പല ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും നല്ല പരിഹാരമായി ഇപ്പോള്‍ തന്നെ ഉപയോഗിക്കുന്നുണ്ട്. മുറിവുണക്കാനും സണ്‍ബേണ്‍ പ്രശ്‌നത്തിനും പ്രാണികള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും ഇത് വ്യാപകമായി ഉപയോഗിക്കുന്നു. കറ്റാര്‍വാഴയുടെ ജ്യൂസ് ഉളളിലേക്ക്് കഴിക്കുന്നതും വളരെ നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കറ്റാര്‍വാഴ കൊണ്ടുള്ള ചില ഗുണങ്ങള്‍ നോക്കാം.

മഞ്ഞുകാലത്ത് ഈന്തപ്പഴം കഴിയ്ക്കാറുണ്ടോ, എങ്കില്‍..

കറ്റാര്‍വാഴയുടെ ആന്റി ഇന്‍ഫ്്‌ളമേറ്ററി ഗൂണങ്ങള്‍ അസൂഖങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പല അസുഖങ്ങള്‍ മൂലമുണ്ടാകുന്ന വേദന കുറയ്ക്കാനും ഇത് സഹായിക്കും. കൂടാതെ ഗ്്്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്ക് ഇത് നല്ല ഒരു പരിഹാരമാണ്. രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ് ഉത്തമം.

ദഹനേന്ദ്രിയ വ്യവസ്ഥയെ സഹായിക്കുന്ന ഒരു ഒന്നാന്തരം ജ്യൂസാണിത്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിന് ഇതിന്റെ ജ്യൂസ് സഹായിക്കും. കുടലിലും വയറിലും മറ്റുമുണ്ടാകുന്ന അള്‍സര്‍ ഇല്ലാതാകാനും ഇത് സഹായിക്കും. ദഹനത്തിന് സഹായിക്കുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും ഇത് സഹായി്ക്കും.

ആപ്പിള്‍ സിഡര്‍ വിനഗര്‍ ഉപയോഗങ്ങള്‍

വിഷഹാരിയായും ഇത് പ്രവര്‍ത്തിക്കും. ഇതിന്റെ ്‌ഡെറ്റോക്‌സിഫൈയിങ്ങ് ഗുണം നമ്മുടെ ശരീരത്തിലെത്തുന്ന വിഷവസ്തുക്കളെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്നു. 

പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് നല്ലൊരു മാര്‍ഗ്ഗമാണ് കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത്. പല്ലില്‍ അടിഞ്ഞിരിക്കുന്ന മഞ്ഞ നിറത്തിലുള്ള പ്ലേക് രൂപപ്പെടുന്നതിനെ ഇത് തടയുന്നു. ലാക്‌സേറ്റിവ് ഗുണെ വായ്പുണ്ണ് പോലുള്ളവ ഇല്ലാതാക്കാനും സഹായിക്കും.

കറ്റാര്‍വാഴയില്‍ ബീറ്റാ സ്റ്റിറോള്‍ എന്ന വസ്തു അടങ്ങിയിട്ടുണ്ട്. ഈ വസ്തുവിന് രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള കഴിവ് ഇതിനുണ്ടെന്ന് മെഡിക്കല്‍ പഠനങ്ങള്‍ പറയുന്നു. കൂടാതെ നല്ല കൊളസ്‌ട്രോളായ എല്‍ ഡി എല്‍ കൂട്ടുന്നതിനും ഇതിന്റെ ജ്യൂസ് സഹായിക്കും.

രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കറ്റാര്‍വാഴ ജ്യൂസ് സഹായിക്കും. ഇതിന്റെ ആന്റി ബാക്ടീരിയല്‍ , ആന്‍ിസെപ്റ്റിക് ഗുണങ്ങള്‍ ഇതിന് കാരണമാകുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന പോളിസാകറൈഡ്‌സ് ഇമ്മ്യൂണ്‍ സിസ്റ്റത്തിന്റെ പ്രധാന ഘടകമാണ്. കൂടാതെ ഇതില്‍ 18 അമിനോആസിഡുകളും അടങ്ങിയിരിക്കുന്നു.

മാനസിക പിരിമുറുക്കം ഇല്ലാതാക്കാനും കറ്റാര്‍വാഴ ജ്യൂസ് സഹായിക്കുന്നു. ഇതിന്റെ ജ്യൂസ് രക്തത്തിലെ ഗ്ലൂക്കോസ് നില നിയന്ത്രിച്ച് നിര്‍ത്തി പ്രമേഹ രോഗത്തെ തടയുന്നു. ഇതിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം അലര്‍ജി പ്രശ്‌നങ്ങള്‍ക്കും സൈനസൈറ്റിസിനും നല്ലൊരു പരിഹാരമാണ്.

ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു.രക്തം ശുദ്ധീകരിക്കുന്നതിനും ഇതിന്റെ ജ്യൂസ് സഹായകമാണ്. ശരീരത്തിനെ കൊഴുപ്പിനെ നിയന്ത്രിച്ച് പൊണ്ണത്തടിയും കുടവയറും ഇല്ലാതാക്കുന്നു. കറ്റാര്‍വാഴ ജ്യൂസ് നമ്മുടെ ശരീരത്തിലെ ആവശ്യമില്ലാത്ത ബാക്ടീരിയകളെ നശിപ്പിക്കാന്‍ സഹായിക്കുന്നു

 
കറ്റാര്‍ വാഴയ്ക്ക് യുവത്വത്തിന്റെ ചെടി എന്ന പേരും ഉണ്ട്. ചര്‍മ്മത്തിന്റേയും ശരീരത്തിന്റേയും ആരോഗ്യകാര്യത്തില്‍ ഇതിനുള്ള പങ്ക് ചെറുതല്ല്. ചര്‍മ്മത്തിലെ ചുളിവ് ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ ഇല്ലാതാക്കുകയും ചര്‍മ്മം മോയ്ചറൈസായി നിലനിര്‍ത്തുകയും ചെയ്യുന്നു. മിനുസമുള്ള ചര്‍മ്മവും ചുളിവില്ലാത്ത ചര്‍മ്മവും നേടാന്‍ ഇത് വളരെയധികം സഹായിക്കുന്നു. 

കറ്റാര്‍വാഴ ജ്യൂസ് നിത്യേന ഉപയോഗിക്കുന്നത് ആരോഗ്യദായകമാണ്. സുരക്ഷിതമായ ആയുര്‍വേദമാര്‍ഗമായും ചില പ്രത്യേക അസുഖങ്ങള്‍ക്ക് ഇത് ഉപയോഗപ്പെടുത്താം.കറ്റാര്‍വാഴ ചെടിയുടെ ഉള്ളിലെ പള്‍പ്പും ഇതില്‍ നിന്നും ഊറി വരുന്ന ദ്രാവകവും ഒരുമിച്ച് അടിച്ചെടുത്ത് ജ്യൂസാക്കാം. അല്പം വെള്ളം ചേര്‍്ത്ത് രാവിലെ വെറും വയറ്റില്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

Amazing benefits of aloe vera juice

RECOMMENDED FOR YOU: