യുവപ്രതിഭകള്‍ക്കൊപ്പം വീണ്ടും ഒരു സിനിമയുമായി എത്തുകയാണ് കമല്‍. കൗമാരപ്രണയത്തിന്റെ കഥ പറയുന്ന തന്റെ അടുത്ത ചിത്രത്തിലൂടെ നിരവധി പുതുമുഖങ്ങളെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമല്‍. പുതുമുഖങ്ങള്‍ക്കൊപ്പം പരിചിതനായ വിനായകന്‍ പ്രധാനകഥാപാത്രമായി അദ്ദേഹത്തിന്റെ സിനിമയിലെത്തുന്നു. കഥാപാത്രത്തെ സംബന്ധിച്ചുള്ള വിശദീകരണങ്ങള്‍ വന്നിട്ടില്ലെങ്കിലും പ്രധാനറോളാണെന്നുമാത്രം അറിയിച്ചിട്ടുണ്ട്. അടുത്ത മാസം തുടക്കത്തില്‍ ലക്ഷദ്വീപില്‍ വച്ച് ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.
രാജീവ് രവി ചിത്രം കമ്മട്ടിപ്പാടത്തിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ ശേഷം വളരെ നല്ല വേഷങ്ങള്‍ താരത്തെ തേടിയെത്തുന്നു. ലീല സന്തോഷ് ഒരുക്കുന്ന ചരിത്രകഥ കരിന്തണ്ടന്‍, വയനാട്ടിലെ ആദിവാസി സമൂഹത്തെ പറ്റിയുള്ള കഥ. കിസ്മത്ത് ഫെയിം ഷാനവാസ് കെ ബാവക്കുട്ടിയുടെ തൊട്ടപ്പന്‍.ചിത്രത്തില്‍ വിനായകന്‍ ഒരു പെണ്‍കുട്ടിയുടെ ഗോഡ്ഫാദറായാണെത്തുന്നത്.
ഗൗതം മേനോന്റെ സ്‌പൈ ത്രില്ലര്‍ സിനിമ ധ്രുവ നച്ചത്തിരം വിക്രം പ്രധാനകഥാപാത്രമാകുന്ന സിനിമയില്‍ പ്രധാനവില്ലനായെത്തുന്നത് വിനായകനാണ്. ഈ വര്‍ഷം രണ്ടാംപകുതിയോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.