ഹിറ്റുകളുടെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ നിര്‍മ്മിക്കുന്ന തൊബാമ എന്ന ചിത്രം ഫസ്റ്റ്‌ലുക്ക പുറത്തുവിട്ടു. മൊഹ്‌സിന്‍ കാസിം ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
സിജു വില്‍സണ്‍, ഷറഫുദ്ദീന്‍, കൃഷ്ണ ശങ്കര്‍ എന്നിവര്‍ സിനിമയില്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്നു. തൊബാമ ഒരു തമാശപടമായിരിക്കും. പ്രേമം ടീം വീണ്ടും ഒന്നിക്കുകയാണ് തൊബാമയിലൂടെ.രാജേഷ് മുരുകേശന്‍ ആണ് സംഗീതം ചെയ്യുന്നത്.
അശ്വതി ടിവി, മൊഹ്‌സിന്‍ കാസിം എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീലക്ഷ്മി, രാജേഷ് ശര്‍മ്മ, റാഫി, ഷരരീഷ് വര്‍മ്മ എന്നിവരും സിനിമയിലുണ്ട്. അല്‍ഫോണ്‍സ് പുത്രന്‍ സംഗീതവുമായി ബന്ധപ്പെട്ടുള്ള തന്റെ അടുത്ത സിനിമയുടെ തിരക്കിലാണിപ്പോള്‍. സിനിമയുടെ പേരോ ,അഭിനയിക്കുന്നവരേയോ സംവിധായകന്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.