അല്‍ഫോണ്‍സ് പുത്രന്‍ തന്റെ പ്രേമം എന്ന സിനിമയിലൂടെ സായി പല്ലവി, മഡോണ സെബാസ്റ്റിയന്‍, അനുപമ തുടങ്ങി നായികമാരെ പരിചയപ്പെടുത്തി. പുതിയതായി തന്റെ തൊബാമ എന്ന സ്വയം നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ പുതിയ നായികയെ പരിചയപ്പെടുത്തുന്നു.
പുണ്യ എലിസബത്ത് എന്ന പുതുമുഖത്തെയാണ് അവതരിപ്പിക്കുന്നത്. സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍ എന്നിവരാണ് സിനിമയില്‍ പ്രധാനവേഷം ചെയ്യുന്നത്.
മുഹ്‌സിന്‍ കാസിം ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അല്‍ഫോണ്‍സ് പുത്രനും സുകുമാരന്‍ തെക്കേപാട്ടും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.