സിജു വില്‍സണ്‍,ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, അല്‍ത്താഫ് ടീം പ്രേമം സിനിമയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ജെനിത്ത് കാച്ചപ്പിള്ളി ഒരുക്കുന്ന മറിയം വന്നു വിളക്കൂതി എന്ന ചിത്രത്തിലാണ് ഇവര്‍ ഒന്നിക്കുന്നത്.
കോമഡി ത്രില്ലറില്‍ നാലു കൂട്ടുകാര്‍ക്കൊപ്പം ഷിയാസും പ്രധാനവേഷത്തിലെത്തുന്നു. അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കി. ചിത്രം . മാമാസ്, ബിജിത് ബാല എന്നിവരെ അസിസ്റ്റ് ചെയ്ത സംവിധായകന്‍ ജെനിത് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്, സിനിമ യുവാക്കളെ കേന്ദ്രീകരിച്ചതാണ്. ഒരു പിറന്നാളാഘോഷത്തിനായി ഒത്തുകൂടിയ കൂട്ടുകാര്‍ക്കു ചുറ്റുമാണ് സിനിമ. സിനിമയുടെ 80ശതമാനത്തോളം ഭാഗം ഒരു മുറിയിലാണ് ചിത്രീകരിച്ചിരിക്കുന്ന്ത്. ഒരു രാത്രി കൊണ്ട് സുഹൃത്തുക്കളുടെ ജീവിതത്തിലുണ്ടാവുന്ന മാറ്റമാണ് സിനിമ.
ചിത്രത്തിന്റെ ഫസ്്റ്റ്‌ലുക്ക് പോസ്റ്റര്‍ ഫഹദ് ഫാസില്‍ റിലീസ് ചെയ്തു. മുമ്പ് മന്ദാകിനി എന്നായിരുന്നു പേരിട്ടത്. ഷിനോജ് പി അയ്യപ്പന്‍ ആണ് സിനിമാറ്റോഗ്രാഫി ചെയ്യുന്ന്ത്.അപ്പു ഭട്ടതിരി എഡിറ്റിംഗും, പ്രശാന്ത് പിള്ള ഒരുക്കുന്ന ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്.
സിനിമ നടക്കുന്നത് ഒരു ചെറിയ സ്ഥലത്തായതിനാല്‍ തന്നെ സാധാരണ സംഭാഷണത്തിന് പ്രാധാന്യം കൂടുതലാണ്. യഥാര്‍ത്ഥ ജീവിതത്തിലും സുഹൃത്തുക്കളായവരെ വേണമായിരുന്നു സിനിമയ്ക്ക്.
ഹൗ ഓള്‍ഡ് ആര്‍ യു ഫെയിം സേതുലക്ഷ്മിയാണ് സിനിമയിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറിയാമ്മ ജോര്‍ജ്ജ്, അവരുടെ കരിയറിലെ പ്രധാന കഥാപാത്രമായിരിക്കും. സിനിമയിലെ സ്ത്രീകഥാപാത്രങ്ങള്‍, സേതുലക്ഷ്മിയും ഒരു വിദേശ വനിതയും മാത്രമാണ്. സിദാര്‍ത്ഥ് ശിവ, ബൈജു, ബേസില്‍ ജോസഫ് എന്നിവരും സിനിമയുടെ ഭാഗമാണ്.