എസ്രയിലെ സ്പിരിറ്റ് വേഷത്തിനു ശേഷം സുദേവ് നായര്‍ വീണ്ടും നെഗറ്റീവ് വേഷം ചെയ്യുന്നു.സുദേവ് അദ്ദേഹത്തിന്റെ അടുത്ത ചിത്രം അങ്കരാജ്യത്തെ ജിമ്മാന്മാരില്‍ നെഗറ്റീവ് വേഷമാണ് ചെയ്യുന്നത്.
കോമഡി ത്രില്ലറുകള്‍ ഒരുക്കിയിട്ടുള്ള ചിത്രത്തിന്റെ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍ ചിത്രത്തെ കുറിച്ച് പറഞ്ഞത് - തങ്ങളുടെ അധികം കഥകളും നായകനെ ചുറ്റിപറ്റിയിട്ടുള്ളതാണ്. എന്നാല്‍ ഈ ചിത്രം പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായി പ്രതിനായകനെയാണ് ഫോക്കസ് ചെയ്യുന്നത്. നാല് യുവാക്കളിലൂടെയാണ് ഈ കഥ പറയുന്നത് എന്ന പ്രത്യേകതയും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രൂപേഷ് പീതാംബരന്‍, രാജീവ് പിള്ള, ഡോ.റോണി, രക്ഷാധികാരി ബൈജു ഒപ്പ് ഫെയിം ശങ്കര്‍ ഇന്ദുചൂഡന്‍ തുടങ്ങിയവരാണ് നാല് യൂവാക്കളായെത്തുമ്പോള്‍ സുദേവ് ആന്റി ഹീറോ വില്ല്യം മാര്‍ക്കേട്ട് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
നെഗറ്റീവ് ടച്ചുണ്ടെങ്കിലും എല്ലാവരും ഇഷ്ടപ്പെടുന്ന വ്യക്തിത്വമുള്ള ഒരാളായിരിക്കും സുദേവിന്റെ കഥാപാത്രം. ടൈറ്റിലിലെ പോലെ സുദേവ് സിനിമയില്‍ ഒരു മസില്‍മാനൊന്നുമല്ല. എല്ലാവര്‍ക്കും ഭീഷണി ഉയര്‍ത്തുന്ന തരത്തിലുള്ള ഒരു കഥാപാത്രമാണ് വില്ല്യം.
സെപ്റ്റംബറോടെ ചിത്രീകരണം തുടങ്ങും. കൊച്ചി, തൃശ്ശൂര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം.ആനന്ദം ഫെയിം വിനീതയും വേറൊരു കുട്ടിയുമാണ് രണ്ട് പ്രധാന നായികമാരാകുന്നത്. ഹരീഷ് നാരായണനും ബിജു കുട്ടനും ചിത്രത്തിലുണ്ട്.
ഇപ്പോള്‍ സുദേവ് മറ്റൊരു മലയാളസിനിമയുടെ ജോലിയിലാണ്. സ്ലീപ്പ്‌ലെസ്സ്‌ലി യുവേഴ്‌സ് എന്ന ചിത്രം ഫിലിം ഫെസ്റ്റിവലുകളെ ലക്ഷ്യം വച്ചുള്ളതാണ് കുറച്ച് ആഡ് ഫിലിം മേക്കേഴ്‌സ് ഒരുക്കുന്ന ചിത്രത്തില്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് ദേവിക നായികയായെത്തുന്നു. ദമ്പതികള്‍ ഉറക്കത്തെ കുറിച്ച് നടത്തുന്ന പഠനമാണ് സിനിമയില്‍.