പൃഥ്വിരാജ് തന്റെ പുതിയ ഹൊറര്‍ ത്രില്ലര്‍ സിനിമ എസ്രയുടെ അവസാനത്തെ ട്രയിലര്‍ ശനിയാഴ്ച പുറത്തിറക്കി. ശാന്തി ലഭിക്കാത്ത ഒരു ആത്മാവിനെ കുറിച്ചും ഒരു ഡിബൂക്ക് ബോക്‌സിനെയും പരിചയപ്പെടുത്തുന്നു.ഈ പെട്ടി തുറക്കുന്നതോടെ ഒരു ജൂതാത്മാവ് പുറത്തുവരുന്നതും നായകനേയും പ്രിയപ്പെട്ടവരേയും ശല്യം ചെയ്യുന്നതുമാണ് ട്രയിലറില്‍ നിന്നും മനസ്സിലാകുന്നത്.
ത്രില്ലര്‍ സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍,സിനിമയുടെ മൂഡ് എന്നിവയെല്ലാം ഇതില്‍ നിന്നും വ്യക്തം.
കോളിവുഡ് താരം പ്രിയ ആനന്ദ് ഈ ചിത്രത്തിലൂട മലയാളത്തിലെത്തുന്നു. വിജയരാഘവന്‍, സുദേവ് നായര്‍, ടൊവിനോ തോമസ്, സുജിത്ത് ശങ്കര്‍, പ്രതാപ് പോത്തന്‍, ബാബു ആന്റണി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യു സെര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട് സിനിമയ്ക്ക്. ക്രിസ്മസ് റിലീസ് ആയിട്ടായിരുന്നു സിനിമ ഒരുക്കിയത്. എന്നാല്‍ കേരളത്തിലെ ഫിലിം ഫെസ്‌റ്്‌റിവല്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ആഹ്വാനം ചെയ്ത സിനിമാസമരത്തെ തുടര്‍ന്ന് റിലീസ് നീട്ടി വച്ചിരിക്കുകയായിരുന്നു. ഫെബ്രുവരി 10ന് ചിത്രം തിയേറ്ററുകളിലെത്തും.
എസ്രയിലൂടെ സംവിധായകന്‍ ജയകൃഷ്ണന്‍ കേരളത്തിലെ ജൂത ചരിത്രം ചിത്രീകരിച്ചിരിക്കുന്നു. 142 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ പ്രേക്ഷകര്‍ക്ക് ഒരു മുഴുനീള ഹൊറര്‍ ത്രില്ലര്‍ ആയിരിക്കും. ഇ4 എന്റര്‍ടെയ്ന്‍മെന്റിന്റെയും എവിഎ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ മുകേഷ് മേത്ത, സിവി സാരഥി, എവി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.