ജയസൂര്യ വീണ്ടും മെന്റലിസ്റ്റാവുന്നു പ്രേതത്തിന് രണ്ടാംഭാഗം

NewsDesk
ജയസൂര്യ വീണ്ടും മെന്റലിസ്റ്റാവുന്നു പ്രേതത്തിന് രണ്ടാംഭാഗം

ഹൊറര്‍ കോമഡി ചിത്രം പ്രേതത്തിലെ ജയസൂര്യയുടെ മെന്റലിസ്റ്റ് കഥാപാത്രം ഏവര്‍ക്കും ഇഷ്ടമായിരുന്നു. സിനിമയുടെ രണ്ടാംഭാഗം ഒരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.രഞ്ജിത് ശങ്കര്‍ തന്നെയാണ് രണ്ടാംഭാഗവും ഒരുക്കുന്നത്. ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന നായകകഥാപാത്രത്തെ ജയസൂര്യ തന്നെ അവതരിപ്പിക്കുമെന്നാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍.


മലയാളം സിനിമയിലെ ഹൊറര്‍ വിഭാഗത്തില്‍ പെടുത്താവുന്ന പ്രേതം രഞ്ജിത് ശങ്കര്‍ ഒരു പാടു നര്‍മ്മങ്ങളും ചേര്‍ത്താണ് ഒരുക്കിയിരുന്നത്.2016ല്‍ ഇറങ്ങിയ സിനിമയില്‍ ജയസൂര്യ, ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗ്ഗീസ്, ഷറഫുദ്ദീന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, പേര്‍ളി മാണി, ശ്രുതി രാമചന്ദ്രന്‍ എന്നിവര്‍ പ്രധാനവേഷങ്ങള്‍ ചെയ്തു.


ജയസൂര്യയുടെ ഡോണ്‍ ബോസ്‌കോ ഫോക്കസ് ചെയ്തുകൊണ്ടായിരിക്കും ചിത്രത്തിന്റെ സ്വീക്കല്‍ ഒരുക്കുക. രഞ്ജിത് ശങ്കര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത് ചിത്രത്തിന് കഥയും കഥാപാത്രങ്ങളുമെല്ലാം ഡെവലപ്പിംഗ് സ്റ്റേജിലാണ്. ആദ്യഭാഗത്തിന്റെ തുടര്‍ച്ചയാകില്ല ചിത്രം. ഡിസംബറില്‍ ചിത്രം തിയേറ്ററുകളിലേക്കെത്തിക്കാനാണ് തീരുമാനം.

sequel to Jayasurya's pretham

RECOMMENDED FOR YOU: