മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡചിത്രം പുലിമുരുകന്‍ ഒക്ടോബര്‍ ഏഴിന് തിയേറ്ററിലെത്തുന്നു. 25കോടി രൂപയാണ് ഇതിന്റെ നിര്‍മ്മാണച്ചിലവ്. കേരളത്തില്‍ 160 കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് പുറത്ത് 165 കേന്ദ്രങ്ങളിലുമാണ് ബിഗ് ബജറ്റ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും പുലിമുരുകനുണ്ട്. സിനിമയുടെ പോസ്‌റററുകളും ട്രെയിലറും ആരാധകര്‍ക്ക് ആവേശം കൂട്ടിയിട്ടുണ്ട്.
പുലിമുരുകന്റെ ഓഡിയോ റിലീസ് ഒക്ടോബര്‍ 5ന് കൊച്ചി പ്രസ്‌ക്ലബില്‍ വച്ച് നടന്നു. ചടങ്ങില്‍ വച്ച് പുലിമുരുകന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനയിച്ചവര്‍ക്കും നന്ദി പറയാന്‍ താരം മറന്നില്ല.
ഒക്ടോബര്‍ 7ന് രാവിലെ 8 മണിക്കാണ് ആദ്യ ഷോ. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ 18 ദിവസമെടുത്താ്ണ് പൂര്‍ത്തിയാക്കിയത്. ഐ, ബാഹുബലി, യന്തിരന്‍, ശിവാജി തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്ത പീറ്റര്‍ ഹെയ്‌നാണ് പുലിമുരുകന്റെ സ്റ്റണ്ട് ഡയറക്ടര്‍. വൈശാഖ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന പുലിമുരുകന്‍ ടോമിച്ചന്‍ മുളകുപാടം ആണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഉദയ്കൃഷ്ണന്‍ സ്വതന്ത്ര തിരക്കഥാകൃത്താകുന്നു എന്ന പ്രത്യേകതയും പുലിമുരുകനുണ്ട്. ഗോപീസുന്ദര്‍ ഈണമിട്ട പാട്ടുകള്‍ എസ്.ജാനകി, ജാസി ഗിഫ്റ്റ, ശ്രേയഘോഷാല്‍ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
കമാലിനി മുഖര്‍ജി, ജഗപതി ബാബു, ലാല്‍, സുരാജ് വെഞ്ഞാറമ്മൂട്, ബാല, വിനു മോഹന്‍ എന്നിവരാണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.