പെരിയോനെ - ബ്ലെസി സിനിമ ആടുജീവിതത്തിലെ ഗാനം അഞ്ചുഭാഷകളില്‍ റിലീസ് ചെയ്‌തിരിക്കുകയാണ്. അക്കാഡമി അവാര്‍ഡ് ജേതാവ് ഏആര്‍ റഹ്മാന്‍ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ റഫീഖ് അഹമ്മദിന്റേതാണ്. ജിതിന്‍ രാജ് ഗാനമാലപിച്ചിരിക്കുന്നു. വീഡിയോ ഗാനരംഗത്ത് കമ്പോസര്‍ മരുഭൂമിയില്‍ നില്‍ക്കുന്ന രംഗമാണ്. പശ്ചാത്തലത്തില്‍ സിനിമയിലെ രംഗങ്ങളും വന്നുപോകുന്നു.
പൃഥ്വിരാജ് സുകുമാരന്‍, അമലപോള്‍ ഹോളിവുഡ് താരം ജിമ്മി ജീന്‍ ലൂയിസ്, കെആര്‍ ഗോകുല്‍, പ്രമുഖ അറബ് താരങ്ങളായ താലിബ് അല്‍ ബാലുശി, റിക് എബി എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നു. അതിജീവനകഥയാണ് സിനിമ. ബെന്യാമന്‍ എഴുതി 2008ല്‍ പുറത്തിറങ്ങിയ ആടുജീവിതം എന്ന പേരിലുള്ള നോവലിനെ ആസ്‌പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. നജീബ് എന്ന മലയാളിയുടെ കഥയാണ് സിനിമ പറയുന്നത്.
ആടുജീവിതം അണിയറയില്‍ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി, സിനിമാറ്റോഗ്രാഫര്‍ സുനില്‍ കെഎസ്, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ് എന്നിവരാണ്. വിഷ്വല്‍ റൊമാന്‍സ് നിര്‍മ്മിക്കുന്ന സിനിമ മാര്‍ച്ച് 28ന് തിയേറ്ററുകളിലേക്കെത്തും.