മൗസ് ട്രാപ്പ് : ഷോര്‍ട്ട് ഫിലിം അങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗ്ഗീസ് 

NewsDesk
മൗസ് ട്രാപ്പ് : ഷോര്‍ട്ട് ഫിലിം അങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗ്ഗീസ് 

ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കെത്തിയ ആന്റണി വര്‍ഗ്ഗീസ് തന്റെ അടുത്ത ചിത്രം സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ്. അടുത്തിടെ താരം അഭിനയിച്ച ഒരു ഷോര്‍ട്ട് ഫിലിം സംവിധായകന്‍ ലാല്‍ ജോസ് റിലീസ് ചെയ്തു. 


ഷോര്‍ട്ട ഫിലിം സംവിധായകന്‍ ഡോ. വിന്‍സന്റ് ജോസ് ആണ് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ലൈഫ് സെന്റന്‍സ് എന്ന ഫിലിം കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പുതിയ ഷോര്‍ട്ട് ഫിലിം മൗസ് ട്രാപ്പില്‍ ആന്റണി വര്‍ഗ്ഗീസ് , കൃഷ്ണന്‍ ബാലകൃഷ്ണന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. കൃഷ്ണന്‍ ഒരു ഡ്രൈവറുടെ വേഷമാണ് ചെയ്യുന്നത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്ന ഇദ്ദേഹത്തിന്റെ സുഹൃത്ത് സുബ്ബുവായാണ് ആന്റണി എത്തുന്നത്.


മൗസ്ട്രാപ്പ് ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ആണ്. രണ്ട് ആളുകളുടെ ജീവിതത്തെ ആസ്പദമാക്കിയത്. വിന്‍സന്റ് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എറണാകുളം ആണ് ഫിലിമിന്റെ പ്രധാന ലൊക്കേഷന്‍. തിരുവനന്തപുരത്തും ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്.

Mouse trap : short film acting angamaly diaries fame antony varghese

RECOMMENDED FOR YOU: