മോഹന്‍ലാല്‍ തന്റെ അടുത്ത പ്രൊജക്ട് പ്രഖ്യാപിച്ചു. സംവിധായകന് ജിബി ജോജുവിനൊപ്പമുള്ള സിനിമയുടെ പേര് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എനന്നാണ്.. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണിപെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പേരും ടൈറ്റില്‍ പോസ്റ്ററും നല്കുന്ന സൂചന ഒരു കോമഡി എന്റര്ടെയ്നറായിരിക്കും സിനിമ എന്നാണ്.
മോഹന്‍ലാല്‍ ഒരുപിടി ചിത്രങ്ങളുമായി തിരക്കിലാണ് ഇപ്പോള്‍ തന്നെ,അതിനിടയില്‍ വലിയൊരു സര്‍പ്രൈസ് ആയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. താരം അടുത്തിടെയാണ് ഒടിയന് ചിത്രത്തിലെ തന്റെ അവസാനഭാഗങ്ങള്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഡിസംബര്‍ 14ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് ഇപ്പോഴത്തെ സൂചന. നവംബര്‍ 1ന് തിയേറ്ററുകളിലേക്കെത്തുന്ന രഞ്ജിത്ത് ചിത്രം ഡ്രാമയാണ് ലാലേട്ടന്റെ അടുത്ത റിലീസ്. അടുത്തിടെ റിലീസ് ചെയ്ത റോഷന് ആന്‍ഡ്രൂസ്, നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെയും ഭാഗമായിരുന്നു ലാലേട്ടന്. ചിത്രത്തില്‍ ചരിത്രകഥാപാത്രമായ ഇത്തിക്കരപക്കിയായാണ് താരമെത്തിയത്.
മോഹന്‍ലാലിന്റെ തമിഴ് ചി്ത്രം കെവി ആനന്ദ് സംവിധാനം ചെയ്യുന്നത്, സൂര്യയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നു ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രത്തിന്റെ ചില ഷെഡ്യൂളുകള്‍ കൂട്ി ബാക്കിയുണ്ട. നവംബര്‍ 1ന് പ്രിയദര്ശന് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. ഇവ കൂടാതെ സിദ്ദീഖിന്റെ സംവിധാനത്തില്‍ ബിഗ് ബ്രദര്‍ എന്ന ചിത്രവും അണിയറയിലുണ്ട്.
ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.