പത്മരാജന്റെ ക്ലാസിക് സിനിമ തൂവാനത്തുമ്പികളിലാണ് മോഹന്‍ലാല്‍ അവസാനം തൃശ്ശൂര്‍ ഭാഷ സംസാരിച്ചത്.
ഒരിക്കല്‍ കൂടി താരം തന്റെ വരാനിരിക്കുന്ന സിനിമ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയില്‍ തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്നു. ആദ്യ ചിത്രം റിലീസ് ചെയ്ത് 31വര്‍ഷങ്ങള്‍ക്കിപ്പുറം.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ജിബി ജോജു ആണ്. ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് തൃശ്ശൂര്‍ ഭാഷ ഒരിക്കല്‍ കൂടി സംസാരിക്കുന്ന കാര്യം അറിയിച്ചിരിക്കുന്നത്.