മഹേഷ് ബാബുവിനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം സ്‌പൈഡര്‍ ട്രയിലര്‍ പുറത്തിറക്കി.
സെപ്റ്റംബര്‍ 27നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.തെലുങ്ക് സിനിമകളിലെ താരം ആദ്യമായി തമിഴില്‍ എത്തുന്നുവെന്ന പ്രത്യേകത ചിത്രത്തിനുണ്ട്. തമിഴിലും തെലുങ്കിലുമായാണ് ചിത്രം ഇറങ്ങുന്നത്.
സസ്‌പെന്‍സ് ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സന്തോഷ് ശിവനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പുലിമുരുകനിലൂടെ മലയാളത്തിലേക്കുമെത്തിയ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്‌നാണ് സ്‌പൈഡറിലും സംഘട്ടനമൊരുക്കിയിരിക്കുന്നത്.
ഹാരിസ് ജയരാജ് ആണ് സിനിമയുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. 170 കോടി ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം മലയാളത്തിലും അറബിയിലും മൊഴിമാറ്റി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നടനും സംവിധായകനുമായ എസ് ജെ സൂര്യ സ്‌പൈഡറില്‍ വില്ലന്‍ വേഷത്തിലെത്തുന്നു. രാകുല്‍ പ്രീത് സിംഗ്, ഭരത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.