കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സിനിമാഇന്‍ഡസ്ട്രിയിലെ പ്രധാനപുരസ്‌കാരങ്ങളില്‍ ഒന്നാണ്. നാല്‍പത്തി ഒമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി നിമിഷ സജയന്‍ തിരഞ്ഞെടുക്കപ്പെട്ടു.മികച്ച നടന്മാര്‍്ക്കുള്ള പുരസ്‌കാരം ജയസൂര്യയും സൗബിന്‍ ഷഹീറും പങ്കിട്ടു.
ഒരു കുപ്രസിദ്ധ പയ്യന്‍, ചോല എന്നീ സിനിമകളാണ് മികച്ച നടിയായി നിമിഷയെ തിരഞ്ഞെടുക്കാന്‍ കാരണമായത്. സുഡാനി ഫ്രം നൈജീരിയ സൗബിനും ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങള്‍ ജയസൂര്യയ്ക്കും പുരസ്‌കാരം നേടിക്കൊടുത്തു.
മികച്ച സിനിമ - കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍
മികച്ച രണ്ടാമത്തെ സിനിമ - ഞായറാഴ്ച
മികച്ച സംവിധായകന്‍ - ശ്യാമപ്രസാദ് (ഞായറാഴ്ച)
മികച്ച കഥ - ജോയ് മാത്യു (അങ്കിള്‍)
മികച്ച തിരക്കഥ - സക്കറിയ , മുഹസിന്‍ പരാരി(സുഡാനി ഫ്രം നൈജീരിയ)
മികച്ച സ്വഭാവനടന്‍ - ജോജു ജോര്‍ജ്ജ് (ജോസഫ്)
മികച്ച സ്വഭാവ നടി - സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി (സുഡാനി ഫ്രം നൈജീരിയ)
മികച്ച ഛായാഗ്രാഹകന്‍ - കെയു മോഹനന്‍ (കാര്‍ബണ്‍)
മികച്ച എഡിറ്റര്‍ - അരവിന്ദ് മന്‍മദന്‍ (ഞായറാഴ്ച)
മികച്ച നവാഗത സംവിധായകന്‍ - സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
ജനപ്രിയ സിനിമ - (സുഡാനി ഫ്രം നൈജീരിയ)
സംഗീത സംവിധായകന്‍ - വിശാല്‍ ഭരദ്വാജ് (കാര്‍ബണ്‍)
മികച്ച കലാസംവിധായകന്‍ - വിനേഷ് ബംഗ്ലാന്‍ (കമ്മാരസംഭവം)
മികച്ച പശ്ചാത്തലസംഗീതം - ബിജിപാല്‍ (ആമി)
മികച്ച ഗാനരചയിതാവ് - ബികെ ഹരിനാരായണന്‍ (തീവണ്ടി, ജോസഫ്)
മികച്ച പിന്നണി ഗായകന്‍ - വിജയ് യേശുദാസ് (പൂമുത്തോളെ, ജോസഫ്)
മികച്ച പിന്നണിഗായിക - ശ്രേയ ഘോഷാല്‍ (നീര്‍മാതളം, ആമി)
മികച്ച ബാലതാരം - മാസ്റ്റര്‍ മിഥുന്‍, അബനി ആദി
മികച്ച കുട്ടികളുടെ സിനിമ - അങ്ങനെ അകലെ ദൂരെ
മികച്ച ഡബ്ബിംഗ് ആര്‍്ട്ടിസ്റ്റ് (സ്ത്രീ) - സ്‌നേഹ പലിയേരി (ലില്ലി)