വിദ്യബാലന്‍ ബോളിവുഡില്‍ അവതരിപ്പിച്ച തുമാരി സുലു തമിഴിലേക്കെത്തുമ്പോള്‍ ,കാട്രിന്‍ മൊഴി , ജ്യോതുമാരി സുലുവാകുന്നു.
ജ്യോതികയുടെ കഥാപാത്രത്തിന്റെ പേര് വിജയലക്ഷ്മി എന്നാണ്. ലക്ഷ്മി മഞ്ജു എഫ് എം ചാനല്‍ ബോസ് ആണ്, ഹിന്ദിയില്‍ നേഹ ദൂപിയ ചെയ്ത കഥാപാത്രം.
ക്ാട്രിന്‍ മൊഴി വിവാഹിതയായ ഒരു സ്ത്രീ സമൂഹത്തില്‍ അവരുടെ സ്ഥാനം വ്യത്യസ്തമായ വഴിയിലൂടെ നേടിയെടുക്കുന്നതാണ്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പ്രേക്ഷകര്‍ക്ക് സിനിമ എന്താണെന്ന് അറിയിക്കുന്നത് തന്നെയായിരുന്നു.
ജ്യോതിക രാധ മോഹനൊപ്പം രണ്ടാമത്തെ തവണയാണ് പ്രവര്‍ത്തിക്കുന്നത്. മൊഴി എന്ന ചി്ത്രത്തിനുവേണ്ടി മുമ്പ് ഇരുവരും ഒന്നിച്ചിരുന്നു. ജി ധനഞ്ജയന്‍ ആ്ണ് സിനിമ നിര്‍മ്മ്ിക്കുന്നത്. സാമന്ത അക്കിനേനിയുടെ യു ടേണ്‍ അടുത്തിടെ തമിഴിലേക്ക് എടുത്തതും ഇദ്ദേഹമാണ്. ഒക്ടോബര്‍ 18ന് കാട്രിന്‍ മൊഴി തിയേറ്ററുകളിലേക്കെത്തും.