36 വയതിനിലേ എന്ന റീമേക്ക് ചിത്രത്തിനു ശേഷം , മലയാളത്തിലെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന സൂപ്പര്‍ഹിറ്റ് ചിത്രം, ജ്യോതിക വിദ്യാബാലന്റെ തുമാരി സുലു എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിന് കരാറൊപ്പിട്ടിരുന്നു. ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടനുസരിച്ച് തുമാരി സുലുവിന് മുമ്പേ മറ്റൊരു റീമേക്കിനും ജ്യോതിക ഒപ്പിട്ടിരിക്കുന്നു. മഞ്ജുവാര്യര്‍ ചിത്രം മോഹന്‍ലാല്‍ ആണ് തമിഴിലേക്ക് എടുക്കുന്ന ചിത്രം. ജ്യോതിക ഈ ചിത്രത്തിലും അഭിനയിക്കുന്നുവെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.
സാജിദ് യഹിയ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ഒരു ക്രേസി മോഹന്‍ലാല്‍ ഫാനിന്റെ കഥയാണ് പറയുന്നത്.തമിഴില്‍ രജനീകാന്ത് ഫാനായാണ് താരം എത്തുക. രജനി സെല്‍വി എന്നാണ് തമിഴ് പേര്. മോഹന്‍ലാല്‍ ചിത്രത്തിന്റെ എഴുത്തുകാരന്‍ സുനീഷ് വാരനാട് ഫേസ്ബുക്ക് പേജിലൂടെയാണ് തമിഴ് റീമേക്ക് പ്രഖ്യാപിച്ചത്.എന്നാല്‍ ഈ പ്രൊജക്ടിനെ പറ്റി ജ്യോതികയുടെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ല.
രാധ മോഹന്‍ സംവിധാനം ചെയ്യുന്ന കാട്രിന്‍ മൊഴി, തുമാരി സുലു തമിഴ് റീമേക്ക് ചിത്രമാണ് ജ്യോതികയുടെ പ്രഖ്യാപിച്ചിട്ടുള്ള അടുത്ത ചിത്രം. മണിരത്‌നം ചിത്രം ചെക്ക ചിവന്ത വാനം , തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ തിരക്കിലാണ് താരമിപ്പോള്‍. ജൂണ്‍ ആദ്യവാരം കാട്രിന്‍ മൊഴി ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുമാരി സുലു റീമേക്കില്‍ ഒപ്പിടും മുമ്പായി ജ്യോതിക പറഞ്ഞത്, താന്‍ ഒരു വിദ്യാ ഫാന്‍ ആണ്. ഹിന്ദിയില്‍ താരത്തിന്റെ ശബ്ദവും സംഭാഷണവുമെല്ലാം ഇഷ്ടമാണ്.വിദ്യയുടെ എല്ല്ാ സിനിമകളും കണ്ടിട്ടുണ്ട്. തന്റെ അഭിപ്രായത്തില്‍ തുമാരി സുലു അവരുടെ ഏറ്റവും നല്ല സിനിമയാണ്. അവരുടെ കഥാപാത്രം അവതരിപ്പിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്. ഇത്തരമൊരു സിനിമ സംവിധാനം ചെയ്ത സുരേഷും നിര്‍മ്മാതാക്കളും അഭിനന്ദനം അറിയിക്കാനും താരം മറന്നില്ല.
8വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിക 36വയതിനിലെ എന്ന ചിത്രത്തിലൂടെ ഒരു വമ്പന്‍ തിരിച്ചുവരവു നടത്തി.