ജോമോന്റെ സുവിശേഷങ്ങള്‍ പാട്ടുകള്‍ 

NewsDesk
ജോമോന്റെ സുവിശേഷങ്ങള്‍ പാട്ടുകള്‍ 

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ദുല്‍ഖറിന്റെ ജോമോന്റെ സുവിശേഷങ്ങള്‍ പാട്ടുകള്‍ പുറത്തിറങ്ങി. വിദ്യാസാഗര്‍ ആണ് ഈണമിട്ടത്. മൂന്നു പാട്ടുകളാണ് ചിത്രത്തിലുള്ളത്. റഫീഖ് അഹമ്മദിന്റെതാണ് വരികള്‍. സുജാത, നജീം അര്‍ഷാദ്, ബല്‍റാം, അഭയ് ജോധ്പുര്‍കര്‍,മെറിന്‍ ഗ്രിഗറി എന്നിവരാണു ഗായകര്‍. മ്യൂസിക് 24/7 ആണ് പാട്ടുകള്‍ പുറത്തിറക്കിയത്.

നോക്കി നോക്കി 

പാടിയത് : അഭയ് ജോദ്പുര്‍കര്‍, മെറിന്‍ ഗ്രിഗറി

പൂങ്കാറ്റേ..

പാടിയത് :ബല്‍റാം 

നീലാകാശം ...

പാടിയത് :സുജാതാ മോഹന്‍, നജീം അര്‍ഷാദ്‌

സത്യന്‍ അന്തിക്കാടിനൊപ്പം ഇതാദ്യമായാണ് ദുല്‍ക്കര്‍ പ്രവര്‍ത്തിക്കുന്നത്. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയൊരുക്കുന്ന കുടുംബ ചിത്രത്തില്‍ അനുപമ പരമേശ്വരനും ഐശ്വര്യ രാജേഷും നായികമാരായെത്തുന്നു. മുകേഷാണ് ചിത്രത്തില്‍ ദുല്‍ക്കറിന്റെ അച്ഛനായെത്തുന്നത്. 

തൃശ്ശൂരിലെ ബിസിനസുകാരനായ വിന്‍സന്റി(മുകേഷ്)ന്റെ മകനായ ജോമോന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുന്ന ചിത്രം ഒരു നല്ല കുടുംബചിത്രമായിരിക്കുമെന്ന് തീര്‍ച്ച. മുത്തുമണിയും വിനുമോഹനും ചിത്രത്തില്‍ ദുല്‍ഖറിന്റെ സഹോദരങ്ങളായെത്തുന്നു.ഡിസംബര്‍ 16 ഓടെ ചിത്രം തിയേറ്ററിലെത്തും.

സിനിമയുടെ ഗാനങ്ങള്‍ വലിയ ചടങ്ങായി നടത്താനിരുന്നത് ഒഴിവാക്കി നേരിട്ട് ഓണ്‍ലൈനില്‍ റിലീസ് ചെയ്യുകയാണുണ്ടായത്. മുമ്പ ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസറിന് ഒരു മണിക്കൂര്‍ കൊണ്ട് 19k കാഴ്ചക്കാരുണ്ടായിരുന്നു. തമിഴ്‌നാടിലും തൃശ്ശൂരിലുമായാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.
 

jomonte suviseshangal songs released

RECOMMENDED FOR YOU: