എന്റെ ഉമ്മാന്റെ പേര് ടീസര്‍ ദുല്‍ഖര്‍ റിലീസ് ചെയ്തു

NewsDesk
എന്റെ ഉമ്മാന്റെ പേര് ടീസര്‍ ദുല്‍ഖര്‍ റിലീസ് ചെയ്തു

ടൊവിനോ തോമസ് നായകനാകുന്ന എന്റെ ഉമ്മാന്റെ പേര് ക്രിസ്തുമസിന് റിലീസിനൊരുങ്ങുകയാണ്. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ സോഷ്യല്‍മീഡിയ പേജിലൂടെയാണ് ടീസര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ജോസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമയില്‍ ടൊവിനോയെ കൂടാതെ നടി ഉര്‍വ്വശി പ്രധാനവേഷം ചെയ്യുന്നു.

ജോസ് സെബാസ്റ്റിയനും ശരത് ആര്‍ നായരും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഹമീദ് എന്ന ഒരു സാധാരണക്കാരനായ മുസ്ലീം യുവാവായാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്. മലബാറില്‍ ആന്റിക് കട നടത്തുന്ന ടൊവിനോയുടെ ഉമ്മയുടെ വേഷം ചെയ്യുന്നത് ഉര്‍വ്വശിയാണ്. ഇരുവരുടേയും ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി തികച്ചും പുതുമ നിറഞ്ഞതാണ്. പുതുമുഖം സായിപ്രിയ നായികയായെത്തുന്നു.


ടീസറില്‍ ഉമ്മയെ ഇതുവരെ കണ്ടിട്ടില്ലാത്ത ഉമ്മയെ തിരയാനിറങ്ങുന്ന മകനെയാണ് കാണിച്ചിരിക്കുന്നത്. ഉമ്മയെ കണ്ടുപിടിക്കാനായാല്‍ തന്നെ ആരും പിന്നെ അനാഥനായി കാണില്ലല്ലോ എന്ന് നായികയോട് പറയുന്നുണ്ട്.


ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, സിദ്ദീഖ്, മാമുക്കോയ എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. സ്‌പെയ്‌നില്‍ നിന്നുള്ള ജോര്‍ഡി പ്ലാനല്‍ ക്ലോസ സിനിമാറ്റോഗ്രാഫിയും ഗോപിസുന്ദര്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. മഹേഷ് നാരായണനാണ് എഡിറ്റിംഗ്. ആന്റോ ജോസഫ് ഫിലിം കമ്പനിയും അല്‍ താരി മൂവീസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

ente ummante peru teaser released

RECOMMENDED FOR YOU: