മോഹന്‍ലാലിന്റെ ഇട്ടിമാണി കുന്ദംകുളം ആസ്ഥാനമാക്കിയത്

NewsDesk
മോഹന്‍ലാലിന്റെ ഇട്ടിമാണി കുന്ദംകുളം ആസ്ഥാനമാക്കിയത്

ലൂസിഫറിനു ശേഷം ലാലേട്ടന്‍ അഭിനയിക്കുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, ജിബി, ജോജു സംവിധാനം ചെയ്യുന്നു. 


സിനിമ മുഴുനീള കോമഡി ചിത്രമായിരിക്കും. ലാലേട്ടന്‍ മുന്‍ചിത്രങ്ങളായ കിലുക്കം, വെള്ളാനകളുടെ നാട്, ചിത്രം എന്നിവയൊക്കെ പോലെ ഒരു ചിത്രമായിരിക്കുമിതെന്നും സഹതിരക്കഥാകൃത്തുക്കളില്‍ ഒരാളായ ജോജു ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.


ചൈനയില്‍ ഒരു ചെറിയ ഭാഗം ചിത്രീകരിക്കാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. തൃശ്ശൂരിലെ കുന്ദംകുളം ആസ്ഥാനമാക്കിയാണ് സിനിമ.എല്ലാ വസ്തുക്കള്‍ക്കും ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്ന സ്ഥലം.ചില ഭാഗങ്ങള്‍ ചൈനയിലും ചിത്രീകരിക്കുന്നു.ചിത്രത്തില്‍ ഒരുപാടു കാലത്തെ ഇടവേളയ്ക്ക് ശേഷം ലാലേട്ടന്‍ തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്നു. മുമ്പ് തൂവാനത്തുമ്പികള്‍ എന്ന പത്മരാജന്‍ ചിത്രത്തിലാണ് മോഹന്‍ലാല്‍ തൃശ്ശൂരുകാരനായെത്തിയത്.


എന്നാല്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ വന്നിട്ടില്ല. ലൂസിഫര്‍ ചിത്രീകരണം പൂര്‍ത്തിയായ ശേഷം സിനിമയിലെ മറ്റുകഥാപാത്രങ്ങള്‍ക്കും മറ്റുമായുള്ള കാസ്റ്റിംഗ് പൂര്‍ത്തിയാക്കും. അടുത്ത വര്‍ഷം ആദ്യത്തില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍.ലൂസിഫറിനുശേഷം മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന പ്രിയദര്‍ശന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. അതുകഴിഞ്ഞേ ഇട്ടിമാണി തുടങ്ങൂ.

ittymani made in china based in Kunnamkulam

RECOMMENDED FOR YOU: