നിവിന്‍ പോളിയുടെ ഹേയ് ജൂഡ് , പ്രശസ്തനായ സംവിധായകന്‍ ശ്യാമപ്രസാദ് ഒരുക്കുന്നു എന്നതുമാത്രമല്ല കോളിവുഡ് താരം തൃഷയുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം എന്ന പ്രത്യേകതയുമുണ്ടിതിന്.
ചിത്രം ഫെബ്രുവരി 2ന് തിയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഗോവ, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. നിവിന്‍, തൃഷ എന്നിവര്‍ക്കു പുറമെ സിദ്ദീഖ്, വിജയ് മേനോന്‍, നീന കുറുപ്പ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.
നിവിന്‍ ജൂഡ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തൃഷയുടെ കഥാപാത്രം ക്രിസ്റ്റല്‍ ഗോവയില്‍ ജീവിക്കുന്ന ആളാണ്. ഇവര്‍ക്കിടയില്‍ ഉണ്ടാകുന്ന രസകരമായ ബന്ധത്തിന്റെ കഥയാണ് സിനിമ.
അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കരയാണ് ചിത്രം നിര്‍മ്മിക്കുന്നത്.