റാമിന്റെ ജാനുവായി ഭാവന , 96 കന്നഡ റീമേക്കില്‍ തൃഷയുടെ വേഷം ഭാവന ചെയ്യുന്നു

NewsDesk
റാമിന്റെ ജാനുവായി ഭാവന , 96 കന്നഡ റീമേക്കില്‍ തൃഷയുടെ വേഷം ഭാവന ചെയ്യുന്നു

വിജയ് സേതുപതി,തൃഷ എന്നിവര്‍ മുഖ്യവേഷത്തിലെത്തിയ 96 സൗത്ത് ഇന്ത്യയില്‍ മുഴുവനായും ബ്ലോക്ക് ബസ്റ്ററായി മാറി. സിനിമാറ്റോഗ്രാഫര്‍ സംവിധായകന്‍ പ്രേം കുമാര്‍ സംവിധാനം ചെയ്ത 96 രണ്ട് കളിക്കൂട്ടുകാര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌കൂള്‍ റീയൂണിയനില്‍ കണ്ടുമുട്ടുന്നതാണ് സിനിമയില്‍. സിനിമ ഇറങ്ങിയതുമുതല്‍ തന്നെ മറ്റുഭാഷകളില്‍ ചിത്രമൊരുക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നു.


കഴിഞ്ഞ ദിവസം ചിത്രത്തിന്റെ കന്നഡ വേര്‍ഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 99 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷും, മലയാളിതാരം ഭാവനയും മുഖ്യവേഷങ്ങളിലെത്തും. പ്രീതം ഗബ്ബിയാണ് സംവിധാനം ചെയ്യുന്നത്. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാനാണ് അണിയറക്കാര്‍ ആലോചിക്കുന്നത്. ചിത്രം മാര്‍ച്ചില്‍ റിലീസിംഗിനെത്തും. അര്‍ജ്ജുന്‍ ജന്യയുടെ സംഗീതമായിരിക്കും ചിത്രത്തില്‍. സന്തോഷ് റായ് പതാജെ സിനിമാറ്റോഗ്രാഫിയും.


കല്യാണശേഷം സിനിമകളില്‍ നിന്നും ചെറിയ ഇടവേള എടുത്ത ഭാവന ഈ സിനിമയിലൂടെ ഒരു തിരിച്ചുവരവ് നടത്തുന്നു. തഗാരു എനന്ന കന്നഡ ചിത്രമാണ് താരം അവസാനം ചെയ്തത്. ശിവ രാജ്കുമാര്‍ ആയിരുന്നു ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തില്‍ നായകവേഷം ചെയ്തത്. 99 ഗണേഷിനൊപ്പം ചെയ്യുന്ന താരത്തിന്റെ രണ്ടാമത്തെ ചിത്രമാണ്. ആദ്യം റോമിയോ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചിരുന്നു.

bhavana as janu in 96 kannada remake

RECOMMENDED FOR YOU: