കണ്ണും കണ്ണും കൊള്ളൈ അടിത്താല്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

NewsDesk
കണ്ണും കണ്ണും കൊള്ളൈ അടിത്താല്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

ദുല്‍ഖര്‍ സല്‍മാനും റിതു വര്‍മ്മയും പ്രധാനവേഷങ്ങളിലെത്തുന്ന തമിഴ് റൊമാന്റിക് ഡ്രാമ കണ്ണും കണ്ണും കൊള്ളൈ അടിത്താല്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് നായകന്‍ ദുല്‍ഖര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലാണ് പോസ്റ്റര്‍ ഷെയര്‍ചെയ്തത്. ഇരുവരുടേയും നല്ല ചില ഫോട്ടോ പൊസിഷനുകളാണ് ഫസ്റ്റ്‌ലുക്കിലുള്ളത്.


സിനിമയില്‍ ഐടി പ്രൊഫഷണലാണ് ദുല്‍ഖര്‍ കഥാപാത്രം. നവംബര്‍ 2017ല്‍ ചിത്രീകരണം ആരംഭിച്ച ചിത്രം, ഗോവ, ദില്ലി എന്നിവിടങ്ങളിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കയാണ്. റോഡ് ഫിലിം ആണ് ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇര്‍ഫാന്‍ ഖാന്‍, മിഥില പാല്‍ക്കര്‍ എന്നിവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് സിനിമയും ഒരു ട്രാവല്‍ സിനിമയാണ്.




ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടന്നിരിക്കുകയാണ് സിനിമ. ദുല്‍ഖര്‍ ഇതിനുമുമ്പും റോഡ് മൂവികള്‍ ചെയ്തിട്ടുണ്ട്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമ പ്രത്യേകതകള്‍ ഉള്ളതായിരുന്നു. നാഗരികവേഷങ്ങളും താരം ഇതിനു മുമ്പ് സോളോ എന്ന ചിത്രത്തലുള്‍പ്പെടെ ചെയ്തിട്ടുണ്ട്. ബിജോയ് നമ്പ്യാര്‍ ഒരുക്കിയ ചിത്രമായിരുന്നു സോളോ.


ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന കണ്ണും കണ്ണും കൊള്ളൈ അടിത്താല്‍ ദുല്‍ഖറിന്റെ 25ാമത്തെ സിനിമയെന്ന പ്രത്യേകതയുമുണ്ട്. .ദേശിംഗ് പെരിയസ്വാമിയാണ് ചിത്രത്തിന്റെ സംവിധായകന്‍. എസ് ഡി വിജയ് മില്റ്റണിന്റെ അസിസ്റ്റന്റായി വിക്രത്തിന്റെ 10 എന്‍ട്രതുക്കുള്ളയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്.

first look poster of Kannum Kannum Kollai Adithal released by Dulqar salman on his twitter page on valentines day

RECOMMENDED FOR YOU: