മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ മണിച്ചിത്രത്താഴ് ഒരുക്കിയ ഫാസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ്സ്ക്രീനിലേക്ക് തിരികെയെത്തുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രത്തില്‍. മോഹന്‍ലാല്‍ നായക വേഷം ചെയ്യുന്ന ചിത്രത്തില്‍ നായകനൊപ്പം രണ്ട് സീനുകളില്‍ ഫാസിലുമെത്തുന്നു.
34വര്‍ഷങ്ങള്‍ക്ക് ശേഷം സ്ക്രീനിന് മുമ്പിലെത്തുന്നതിനെ പറ്റി ഫാസില്‍ പറയുന്നത്, മുമ്പും തനിക്ക് ക്യാമറയ്ക്ക് മുമ്പിലെത്തുന്നതിനെപറ്റി ചിന്തയുണ്ടായിരുന്നില്ല, നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലാണ് അവസാനമായി എത്തുന്നത്. അഭിനയിക്കാന്‍ ഒരു പ്ലാനുമുണ്ടായിരുന്നില്ല, എന്നാല്‍ പൃഥ്വിരാജ് ആവശ്യപ്പെട്ടപ്പോള്‍ നിരസിക്കാനുമായില്ല.
ഫാസില്‍ ഒരു പുരോഹിതനായാണ് ചിത്രത്തിലെത്തുന്നത്. ചെറിയ ഒരു വേഷമാണ് മൂന്ന് ദിവസത്തെ ചിത്രീകരണം. മോഹന്‍ലാലിനൊപ്പം രണ്ട് സീനുകള്‍ ക്യാമറയ്ക്കു മുമ്പില്‍ കഥാപാത്രങ്ങളായി മാറാന്‍ എളുപ്പം സാധിച്ചു.
മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രജിത്ത്, വിവേക് ഒബ്റോയി എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്നു.