ഓട്ടര്‍ഷ രണ്ടാം ടീസറെത്തി

NewsDesk
ഓട്ടര്‍ഷ രണ്ടാം ടീസറെത്തി

ഓട്ടര്‍ഷയുടെ അണിയറക്കാര്‍ രണ്ടാമത്തെ ടീസര്‍ ഇറക്കി.റിപ്പോര്‍ട്ടനുസരിച്ച് ചിത്രത്തിന്റെ സംവിധായകന്‍ സിനിമയിലെ കോമഡി യഥാര്‍ത്ഥത്തില്‍ ഒരു സാധാരണക്കാരന്റെ ജീവിതത്തില്‍ ഉണ്ടാവുന്നവയാണ്. ടീസര്‍ അത് സത്യമാക്കുന്നുമുണ്ട്.


കേരളത്തില്‍ ഏറെ പ്രതീക്ഷകളുള്ള ഒരു ചിത്രമാണ് ഓട്ടര്‍ഷ. കാരണം സാധാരണക്കാരന്റെ കഥപറയുന്ന ചിത്രമാണിത്. സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്തതും തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു. ഓട്ടര്‍ഷ ടീം കേരളത്തിന്റെ തെരുവുകളിലേക്കെത്തിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. കുറച്ച് ഓട്ടോഡ്രൈവര്‍മാര്‍ക്ക് പോസ്റ്റര്‍ കൈമാറിക്കൊണ്ടായിരുന്നു റിലീസ്. 


സിനിമാറ്റോഗ്രാഫറായിരുന്നു സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജയരാജ് മിത്രയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുജിത് വാസുദേവും , മഞ്ജു പിള്ളയും ചേര്‍ന്ന് ലാര്‍വ ക്ലബിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. രാജീവ് നായര്‍,ബിടി അനില്‍കുമാര്‍ വൈശാഖ് എന്നിവര്‍ ഒരുക്കിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ശരത് ആണ്. നവംബര്‍ 23ന് ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്.

autorsha second teaser released

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE